LiveTV

Live

Entertainment

സസ്പെന്‍സ് ഒളിപ്പിച്ച് പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവ്; രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

സസ്പെന്‍സ് ഒളിപ്പിച്ച് പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവ്; രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

ഒരു അഡാര്‍ ലവ് സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ നടി പ്രിയാ വാര്യരുടെ ആദ്യത്തെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മധ്യവയസ്‌കനായ ഒരു കാമുകനൊപ്പമുള്ള രംഗങ്ങളാണ് ഇത്തവണ ചിത്രത്തിലെ ടീസറില്‍ കാണിക്കുന്നത്. പ്രിയാ വാര്യര്‍ ചിത്രത്തില്‍ ശ്രീദേവിയായി വേഷമിടുന്നു.

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതത്തോടുള്ള സാമ്യത്തിന്റെ പേരില്‍ ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറും വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ടീസറിനെതിരെ ഉയര്‍ന്ന ഡിസ്ലൈക്ക് ക്യാമ്പയിന്‍ വലിയ ചര്‍ച്ചയായിരുന്നു. 2009 ല്‍ മോഹന്‍ലാല്‍ നായകനായെത്തിയ ഭഗവാനിലൂടെയാണ് പ്രശാന്ത് സംവിധാനരംഗത്തേക്ക് കടക്കുന്നത്. എസ്.കെ ചന്ദ്രശേഖറും മനീഷ് നായരും റോമന്‍ ഗില്‍ബെര്‍ട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 70 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ചിത്രീകരണം നടക്കുന്ന സിനിമ മെയ് മാസം റിലീസ് ചെയ്യും.