LiveTV

Live

Entertainment

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമോ? ആമിറിന്റെ മറുപടിയിങ്ങനെ..

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണ് ആമിര്‍ ആരാധകരോട് പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമോ? ആമിറിന്റെ മറുപടിയിങ്ങനെ..

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ വളരെ പ്രസക്തമായ സന്ദേശം ആരാധകര്‍ക്ക് നല്‍കിയാണ് 54ആം പിറന്നാള്‍ ആഘോഷിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണ് ആമിര്‍ പറഞ്ഞത്. എല്ലാവരും വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് വന്‍ വിജയമാക്കണമെന്ന് ആമിര്‍ ആവശ്യപ്പെട്ടു.

പോളിങ് ബൂത്തുകളിലേക്ക് യുവജനതയെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. അതില്‍ ആമിര്‍ഖാനും ഉള്‍പ്പെട്ടിരുന്നു. പിന്നാലെയാണ് ആമിറിന്‍റെ പ്രതികരണം.

അതേസമയം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് ഇല്ല, താനൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും പ്രചാരണം നടത്തില്ലെന്നായിരുന്നു മറുപടി. ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നവര്‍ വിശദമായി ആലോചിച്ച് വോട്ടവകാശം വിനിയോഗിക്കണം. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തനിക്ക് പറയാനാവില്ലെന്നും ആമിര്‍ വ്യക്തമാക്കി.

പ്രവാസികള്‍ക്ക് വോട്ടുചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കണമെന്ന് ആമിര്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് പേര്‍ക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ട്. അതുപോലെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പോളിങ് ബൂത്തുകളില്‍ എത്താന്‍ പറ്റാത്തവരുണ്ട്. അവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടുകൂടാ. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭാര്യ കിരണ്‍ റാവുവിനോടൊപ്പം കേക്ക് മുറിച്ചാണ് ആമിര്‍ ഖാന്‍ പിറന്നാള്‍ ആഘോഷിച്ചത്. അതിനു ശേഷമാണ് വോട്ടവകാശം വിനിയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ആമിര്‍ ആരാധകരോട് പറഞ്ഞത്.