LiveTV

Live

Entertainment

ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ: ബൈജു

ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണ്

ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ: ബൈജു

ബാലതാരമായി സിനിമയിലെത്തിയ താരമാണ് ബൈജു. പ്രേംനസീര്‍ മുതലുള്ള താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള ബൈജു പുതുതലമുറ ചിത്രങ്ങളിലും സജീവസാന്നിധ്യമാണ്. കഴിഞ്ഞ 37 വര്‍ഷമായി സിനിമയിലുള്ള ബൈജുവിന് വേണ്ടത്ര അംഗീകാരവും നല്ല റോളുകളും ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കുറച്ചു നാള്‍ സിനിമയില്‍ സജീവമല്ലാതിരുന്ന ബൈജുവിന് ഈയിടെ കുറെ നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ നാദിര്‍ഷയുടെ മേരാ നാം ഷാജി എന്ന ചിത്രത്തില്‍ മൂന്നു നായകന്‍മാരില്‍ ഒരാളാണ് ബൈജു. മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവനന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി. നാദിര്‍ഷായാണ് സംവിധാനം.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിനെ കുറിച്ചുളള പ്രതീക്ഷകള്‍ ബൈജു തുറന്നു പറയുകയും ചെയ്തു. 'ഈ പടത്തിലെ സൂപ്പര്‍താരം സംവിധായകന്‍ നാദിര്‍ഷയാണെന്നും ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. കാരണം ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ'- ബൈജു പറയുന്നു. ജ്യോത്സ്യത്തില്‍ വിശ്വാസമുള്ള ആളായിരുന്നില്ല ഞാന്‍, പക്ഷേ ഈയിടെ ഒരു ജ്യോത്സ്യനെ കണ്ടു. അടുത്ത 20 വര്‍ഷത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നാദിര്‍ഷായോടൊപ്പമുള്ള ഷൂട്ടിംഗ് വലിയ അനുഭവമായിരുന്നുവെന്നും മേരാ നാം ഷാജി കൊടുത്ത കാശിന് മുതലാകുന്ന ചിത്രമാണെന്നും ബൈജു പറഞ്ഞു.

Also read: ‘കേരളത്തിലുള്ള എല്ലാവരും ഷാജിയെന്ന് പേരിടണം’; ചിരിയുണര്‍ത്തി മേരാ നാം ഷാജി ട്രെയിലര്‍

Also read: മൂന്നു ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി;ബിജു മേനോന്‍, ആസിഫ് അലി,ബൈജു ഇവരാണ് ആ ഷാജിമാര്‍