LiveTV

Live

Entertainment

സൈക്ലിസ്റ്റായി രജിഷ; ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്.

 സൈക്ലിസ്റ്റായി രജിഷ; ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്കാരം നേടിയെടുത്ത താരമാണ് രജിഷ വിജയന്‍. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ട നടി കൂടിയാണ് രജിഷ. ജൂണിന് ശേഷം രജിഷ നായികാപ്രാധാന്യമുള്ള ഒരു സിനിമയുടെ ഭാഗമാവുകയാണ്. ഫൈനല്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Here's the first look poster of my next, FINALS directed by @prarun under the banner of @maniyanpillaraju Productions. I...

Posted by Rajisha Vijayan on Wednesday, March 13, 2019

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

രജിഷ നായികയായ ജൂണ്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജാണ് ചിത്രത്തില്‍ ജൂണിന്റെ അച്ഛനായി എത്തുന്നത്.

Also read: ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

Also read: എലി ജൂണിലെത്തിയപ്പോള്‍; ഞെട്ടിപ്പിക്കുന്ന മെയ്ക് ഓവറുമായി രജിഷ