LiveTV

Live

Entertainment

ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല; മമ്മൂട്ടിയുടെ മറുപടി പ്രസംഗം വൈറലാവുന്നു

എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് വേണ്ടി എന്നാലാവുന്നത് ചെയ്യുന്നു.താനൊരു നിമിത്തം മാത്രമാണെന്നും മമ്മൂട്ടി. 

ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല; മമ്മൂട്ടിയുടെ മറുപടി പ്രസംഗം വൈറലാവുന്നു

കുറേ നല്ല സിനിമകള്‍പ്പുറം മമ്മൂട്ടി എന്ന മഹാ നടന്‍ മലയാളികള്‍ക്ക് നല്‍കിയ സംഭാവനകളെ കുറിച്ച് നമ്മളില്‍ പലരും അജ്ഞരാണ്. എന്നാല്‍ അതിനുത്തരങ്ങളാണ് ഓർത്തഡോക്സ് സഭ ബിഷപ്പ് ഡോ. മാത്യൂസ് മാർ സേവേറിയോസ് ഒരു പൊതു പരിപാടിയില്‍ പറഞ്ഞത്. കേരളത്തിൽ നടക്കുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളുടെ അമരത്ത് ഇൗ മഹാനടനാണെന്നുള്ളത് പലർക്കും അറിയാത്ത വിഷയമാണ്. അവയോരോന്നും ബിഷപ്പ് എണ്ണിയെണ്ണി പറഞ്ഞു. ഇപ്പോഴിതാ അതേ വേദിയില്‍ മമ്മൂട്ടി നടത്തിയ ഒരു മറുപടി പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ: ബിഷപ്പ് ഈ വിവരങ്ങളൊക്കെ എവിടെ നിന്നോ സംഘടിപ്പിച്ചതാണ്. ഈ പറഞ്ഞതെല്ലാം മുഴുവൻ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. ശരികളാണ്. പക്ഷേ ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ, എനിക്ക് കഴിയും വിധം സഹായിക്കണം. അതിനുവേണ്ടി ചിലതൊക്കെ ചെയ്യണം അത്രമാത്രം. പെയിൻ ആന്‍ഡ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടനയുടെ തുടക്കം വർഷങ്ങൾക്ക് മുൻപാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന സമയം. ഷൂട്ടിങ് കഴിഞ്ഞെത്തിയ എന്നെ കാത്ത് രണ്ടു ഡോക്ടർമാർ കാത്തിരിപ്പുണ്ടായിരുന്നു. ഡോ.രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ടുപേരുടെ ചികിൽസാ സഹായത്തിനാണ് വന്നത്. സാറിന് അത് ചെയ്തുതരാമോ എന്ന്.

തന്റെ പ്രവർത്തികൾ അക്കമിട്ട് പറഞ്ഞ സേവേറിയോസ് തിരുമേനിക്ക് സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറയുന്ന മമ്മൂക്ക..

Posted by Robert (Jins) on Sunday, March 10, 2019

അപ്പോഴാണ് പെയിൻ ആന്‍ഡ് പാലിയേറ്റീവ് എന്ന സെസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികിൽസിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലുള്ള രോഗികൾക്ക് പിന്നീടുള്ള പരിചരണമാണ് ഈ സംഘടനയുടെ ലക്ഷ്യം. വേദനയിൽ നിന്നും അവർക്ക് ആശ്വാസമാകുന്നതൊക്കെ ചെയ്യാനുള്ള ഒരു കൂട്ടായ്മ. അവരുടെ വാക്കിൽ നിന്നും മഹത്തായ ഈ ആശയം എനിക്ക് വല്ലാതെ ഇഷ്ടമായി. അവർ പറഞ്ഞ ആ രോഗികളുടെ ചികിൽസ ഞാൻ ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതിനൊപ്പം അവരോട് ഞാൻ ചോദിച്ചു. ഇതിനപ്പുറം ഞാൻ എന്തെങ്കിലും ചെയ്യണോ എന്ന്.

അവർ അതിന് നൽകിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ചോദിച്ചു. സാറിന് ഈ സംഘടനയുടെ രക്ഷാധികാരി ആകാമോ എന്നാണ്. സന്തോഷത്തോടെ ഞാൻ ആ ആവശ്യം സ്വീകരിച്ചു. സൊസൈറ്റിയുടെ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കോഴിക്കോട് വച്ച് ‘ഡിന്നർ വിത്ത് മമ്മൂട്ടി’ എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിച്ചു. ആ പരിപാടിയിലൂടെ അന്ന് 12 ലക്ഷത്തോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതായിരുന്നു തുടക്കം. പിന്നീട് അതിങ്ങനെ വളർന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തുപോരുന്നു. ഇതൊന്നും ‍ഞാനാരോടും പറഞ്ഞുനടന്നില്ല. ഇപ്പോൾ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ‍ഞാൻ ഈ പറഞ്ഞത് തന്നെ..’ മമ്മൂട്ടി പറഞ്ഞു.

‘ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെയും കരുത്ത്’; മമ്മൂട്ടിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഹൃദയം തൊട്ട് പ്രശംസിച്ച് ബിഷപ്പിന്റെ പ്രസംഗം; വീഡിയോ 
Also Read

‘ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെയും കരുത്ത്’; മമ്മൂട്ടിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഹൃദയം തൊട്ട് പ്രശംസിച്ച് ബിഷപ്പിന്റെ പ്രസംഗം; വീഡിയോ