LiveTV

Live

Entertainment

അജയ് ദേവ്ഗണിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കീര്‍ത്തി സുരേഷ്

പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ ‍- അറബിക്കടലിന്റെ സിംഹത്തിലാണ് കീര്‍ത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 അജയ് ദേവ്ഗണിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കീര്‍ത്തി സുരേഷ്

അജയ് ദേവ്ഗണിന്‍റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിലേക്ക്. ഇന്ത്യൻ ഫുട്ബോള്‍ ലോകത്തെ വിസ്മയായിരുന്ന സയിദ് അബ്ദുള്‍ റഹീമിന്റെ ജീവചരിത്രം പ്രമേയമാക്കി 'ബധായി ഹോ'യുടെ സംവിധായകൻ അമിത് ശര്‍മയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ സയിദ് ആയി അജയ് എത്തുമ്പോൾ ഭാര്യയുടെ വേഷത്തിലാണ് കീർത്തി സുരേഷ് അഭിനയിക്കുന്നത്. 1950–63 കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച് ആയിരുന്നു സയിദ്. ബോണി കപൂറാണ് നിര്‍മാണം.

പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ ‍- അറബിക്കടലിന്റെ സിംഹത്തിലാണ് കീര്‍ത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.