LiveTV

Live

Entertainment

‘ആ പെണ്‍കുട്ടി ഹിന്ദുവാണെന്ന് ആരു പറഞ്ഞു’ പരിഹാസവുമായി കസ്തൂരി

ഹോളി ഹിന്ദുക്കളുടെ ആഘോഷം മാത്രമല്ലെന്നും നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ആഘോഷമാണെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു

‘ആ പെണ്‍കുട്ടി ഹിന്ദുവാണെന്ന് ആരു പറഞ്ഞു’ പരിഹാസവുമായി കസ്തൂരി

ഹോളി ആഘോഷത്തോടനുബന്ധിച്ച് സര്‍ഫ് എക്സല്‍ പുറത്തിറക്കിയ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്. മത സൗഹാര്‍ദ്ദം ആഹ്വാനം ചെയ്യുന്ന ഈ പരസ്യത്തിനെതിരെ, ഹിന്ദു ആഘോഷമായ ഹോളിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമുള്ള തരത്തില്‍ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.

സര്‍ഫ് എക്‌സല്‍ ബഹിഷ്‌കരിക്കുന്ന ക്യാമ്പയിനുകളും ശക്തമായി മുന്നേറുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുയാണ് നടി കസ്തൂരി. സര്‍ഫ് എക്‌സലിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെ പരിഹാസത്തിന്‍റെ ഭാഷയിലാണ് കസ്തൂരി നോക്കി കാണുന്നത്.

യാഥാസ്ഥിതിക ചിന്താഗതിയുള്ളവര്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ മതം എങ്ങനെയാണ് തീരുമാനിച്ചതെന്നും ആ പെണ്‍കുട്ടി ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ അല്ലെങ്കില്‍ നിരീശ്വരവാദിയാണോ എന്നൊന്നും ദൃശ്യങ്ങളില്‍ നിന്ന് സൂചനകള്‍ ലഭിക്കുന്നില്ലെന്നും കസ്തൂരി പറഞ്ഞു. ഹോളി ഹിന്ദുക്കളുടെ ആഘോഷം മാത്രമല്ലെന്നും നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ആഘോഷമാണെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.