LiveTV

Live

Entertainment

‘നിങ്ങളുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്, കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല, നന്ദി ലാലേട്ടാ’; പൃഥ്വിരാജ്

ട്വിറ്ററിലൂടെയാണ് പൃഥ്വി നന്ദി അറിയിച്ചിരിക്കുന്നത്.

‘നിങ്ങളുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്, കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല, നന്ദി ലാലേട്ടാ’; പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായ വേളയില്‍ മോഹന്‍ലാലിനു നന്ദി അറിയിച്ചു താരം. ട്വിറ്ററിലൂടെയാണ് പൃഥ്വി നന്ദി അറിയിച്ചിരിക്കുന്നത്.

‘’അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ, കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ.’’ എന്നാണ് പൃഥ്വിയുടെ ട്വീറ്റ്.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ ലാലിന്റെ നായികയായി എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ടൊവിനോ തോമസ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, നൈല ഉഷ, സാനിയ അയ്യപ്പന്‍, സായ് കുമാര്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മാര്‍ച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.

Also read: ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ല- പൃഥ്വിരാജ്

Also read: ജ്വലിക്കുന്ന ആ കണ്ണുകള്‍ ! പുതിയ പോസ്റ്ററുമായി ലൂസിഫര്‍