LiveTV

Live

Entertainment

എന്തിനാണ് കുമ്പളങ്ങിയിലെ ഈ സീന്‍ ഡിലീറ്റ് ചെയ്തത്? 

കുമ്പളങ്ങിയിലെ നീക്കം ചെയ്തൊരു രംഗവും കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

 എന്തിനാണ് കുമ്പളങ്ങിയിലെ ഈ സീന്‍ ഡിലീറ്റ് ചെയ്തത്? 

പ്രേക്ഷകരുടെ മനസും തിയറ്ററും നിറച്ച് കുമ്പളങ്ങി നൈറ്റ്സ് നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ വീണ്ടും കാണാന്‍ കൊതിപ്പിച്ച് ചിത്രത്തിന്റെ രണ്ടാമത്തെ ട്രയിലര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ കുമ്പളങ്ങിയിലെ നീക്കം ചെയ്തൊരു രംഗവും കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സജിയും ബോണിയും ബോബിയും ഫ്രാങ്കിയും അമ്മയെ കാണാന്‍ പോകുന്നതിന് തൊട്ടുമുന്‍പുള്ള രംഗങ്ങളാണ് ഇതിലുള്ളത്.

ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ നിന്നും സജിയും മറ്റുള്ളവരും ഷര്‍ട്ട് വാങ്ങുന്നതാണ് രംഗം. ഈ വെള്ള ഷര്‍ട്ട് ഇട്ടാലൊന്നും അമ്മ കൂടെ വരുമെന്ന് തോന്നുന്നില്ല എന്ന് ബോബി ഫ്രാങ്കിയോട് പറയുന്നു. ശരിക്കും എന്തിനാണ് ഈ സീന്‍ ഡിലീറ്റ് ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ അത്ര മനോഹരമായിട്ടാണ് ഈ രംഗം ഒരുക്കിയിരിക്കുന്നത്.

ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി.നാരായണനാണ് കുമ്പളങ്ങിയുടെ സംവിധാനം. സൌബീന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Also read: “മൊതലെടുക്കണേണാ സജീ”; സൗബിനെ അഭിനന്ദിച്ച് ആ രംഗം പുറത്തുവിട്ട് ടീം കുമ്പളങ്ങി 

Also read: കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി ‘കുമ്പളങ്ങി ഗെറ്റ് റ്റുഗദര്‍’; ടീസര്‍ പുറത്തിറങ്ങി

Also read: ഇത് മാസ് നോക്കി കളിക്കണ കളിയല്ല, ലേശം ബുദ്ധി ഉപയോഗിക്കണം... കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്ത്