LiveTV

Live

Entertainment

മകനൊപ്പം പുരസ്കാര വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ജയം രവി

ജയംരവിയാണ് മകന് പുരസ്‌കാരം നൽകിയത്.

 മകനൊപ്പം പുരസ്കാര വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ജയം രവി

കഴിഞ്ഞ ദിവസം നടന്ന ഗലാട്ട അവാര്‍ഡ് ചടങ്ങില്‍ താരമായത് ജയം രവിയും മകനുമായിരുന്നു. അച്ഛന്റെയും മകന്റെയും ഡാന്‍സായിരുന്നു ഹൈലൈറ്റ്. കഴിഞ്ഞ വർഷം ജയം രവിയുടെ മകൻ ആരവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മാത്രമല്ല, ആദ്യ പടത്തിനു തന്നെ മികച്ച ബാലതാരത്തിനുള്ള സമ്മാനവും നേടിയെടുത്തു ആരവ്. ഇതിന്റെ പുരസ്കാര സമര്‍പ്പണമായിരുന്നു.

ജയംരവിയാണ് മകന് പുരസ്‌കാരം നൽകിയത്. മകന് പുരസ്കാരം നൽകാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജയം രവി പറഞ്ഞു. തുടർന്ന് വേദിയിൽ ‘കുറുമ്പാ കുറുമ്പാ’ എന്ന ഗാനത്തിന് മകനൊപ്പം ജയം രവി ചുവടുവച്ചു. അച്ഛന്റെയും മകന്റെയും കിടിലൻ ഡാൻസ് വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. 1,287,499 പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

Also read: മകരവിളക്ക് ദര്‍ശനത്തിനായി ജയം രവി സന്നിധാനത്ത്