LiveTV

Live

Entertainment

‘അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ’; വ്യാജ പോസ്റ്റര്‍ പ്രചരിക്കുന്നതിനെ ട്രോളി നടന്‍ സലീം കുമാര്‍

‘അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ’; വ്യാജ പോസ്റ്റര്‍ പ്രചരിക്കുന്നതിനെ ട്രോളി നടന്‍ സലീം കുമാര്‍

കോണ്‍ഗ്രസുകാരനായും സി.പി.ഐ.എംകാരനുമാക്കി പ്രചരിപ്പിക്കുന്ന പോസ്റ്ററുകളെ ട്രോളി നടന്‍ സലീം കുമാര്‍. താരത്തിന്റെ ചിത്രം വച്ച് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സലീം കുമാര്‍ ഉത്തരം തേടുന്നത്.

‘എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍.’; സലീം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് എന്നിരുന്നാലും പറയുകയാണ് ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നതു സി.പി.എമ്മിന് ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യു.ഡി.എഫിനാണ്. ഒരു കാരണവശാലും ബി.ജെ.പി അധികാരത്തില്‍ വരരുത്. രണ്ടും മൂന്നും എം.പിമാരെയും കൊണ്ട് കേന്ദ്രത്തില്‍ പോയിട്ട് സി.പി.എമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല'- ഞാനൊരും കോൺഗ്രസുകാരനാണ് എന്നിരുന്നാലും പറയും. ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം’; സലീം കുമാറിന്റെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ ഈ വരികള്‍ ചേര്‍ത്തുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു കൊണ്ടാണ് സലീം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്യുന്നത്.