LiveTV

Live

Entertainment

എല്ലാ പാര്‍ട്ടികളും തനിക്ക് വേണ്ടപ്പെട്ടവരെന്ന് നടന്‍ മോഹന്‍ലാല്‍

രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി  

എല്ലാ പാര്‍ട്ടികളും തനിക്ക് വേണ്ടപ്പെട്ടവരെന്ന് നടന്‍ മോഹന്‍ലാല്‍

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ രാഷ്ട്രീയ ചോദ്യങ്ങളെ ഒഴിവാക്കി നടന്‍ മോഹന്‍ലാല്‍. പദ്മഭൂഷണ്‍ പുരസ്കാരം സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയ സൂപ്പര്‍ താരമാണ് തനിക്ക് എല്ലാം പാര്‍ട്ടികളും അതിലുള്ളവരും വേണ്ടപ്പെട്ടവരാണെന്ന് പറഞ്ഞത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് താരം പദ്‍മ പുരസ്‍കാരം സ്വീകരിച്ചത്. പട്ടികയില്‍ അഞ്ചാമനായാണ് അദ്ദേഹം പുരസ്‍കാരം സ്വീകരിക്കാനെത്തിയത്.

ഇന്ത്യൻ സിനിമക്ക് മോഹന്‍ലാല്‍ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്. പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടന്‍ എന്ന പ്രത്യേകതയും മോഹന്‍ലാലിന്റെ പുരസ്കാര നേട്ടത്തിനുണ്ട്. മോഹന്‍ലാലിനൊപ്പം ഐ.എസ്‍.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പദ്‍മഭൂഷണ്‍ ലഭിച്ചു.

ഈ വര്‍ഷം നാല് പേര്‍ക്ക് പദ്‍മ വിഭൂഷണ്‍, 14 പേര്‍ക്ക് പദ്‍മ ഭൂഷണ്‍, 94 പേര്‍ക്ക് പദ്‍മശ്രീ പുരസ്‍കാരങ്ങള്‍ നല്‍കി. സംഗീതജ്ഞന്‍ കെജി ജയന്‍, ആര്‍ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദ്, ആത്മീയനേതാവ് ശ്രീ വിശുദ്ധാനന്ദ എന്നിവരാണ് പദ്‍മശ്രീ പുരസ്‍കാരങ്ങള്‍ നേടിയ മലയാളികള്‍.