LiveTV

Live

Entertainment

മാത്യൂസ് ഇങ്ങിനെയാണ് ഫ്രാങ്കിയായത്

ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം ഒരു തുടക്കക്കാരനായ 15 കാരന് എങ്ങനെ ഇത്രയും പ്രേക്ഷക പ്രീതി നേടാനായി

മാത്യൂസ്   ഇങ്ങിനെയാണ് ഫ്രാങ്കിയായത്

തിയറ്ററുകളിലെത്തി ആദ്യ ഷോ മുതല്‍ ഏറെ പ്രക്ഷക പ്രീതി കിട്ടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. പ്രമേയത്തിലെ പുതുമയും,അഭിനേതാക്കളുടെ പ്രകടന മികവും ചിത്രത്തെ വേറിട്ടതാക്കി. സിനിമ കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഒരേ അഭിപ്രായം. ഒരു മികച്ച ചിത്രം. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍. സിനിമയില്‍ കുഞ്ഞനിയനായി എത്തിയ ഫ്രാങ്കിയെ ചിത്രം കണ്ടിറങ്ങിയ ആരും അത്ര പെട്ടൊന്ന് മറന്ന് കാണില്ല. എറണാകുളത്തിനടുത്ത് തിരുവാംകുളം സ്വദേശിയായ മാത്യു തോമസാണ് കുമ്പളങ്ങിയിലെ ഫ്രാങ്കിയായി തിരശ്ശീലയിലെത്തിയത്.

ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം ഒരു തുടക്കക്കാരനായ 15 കാരന് എങ്ങനെ ഇത്രയും പ്രേക്ഷക പ്രീതി നേടാനായി എന്നതിന്റെ രഹസ്യമാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മാത്യൂസിന്റെ ഫ്രാങ്കിയായുള്ള വളര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചിരിക്കുകാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി നാരായണ്‍ സംവിധാനം ചെയ്ത് ചിത്രത്തിന്, ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കിയിരിക്കുന്നത്.

Also read: ഏഴ് വര്‍ഷം മുന്‍പ് കേട്ട കഥ ഒടുവില്‍ കുമ്പളങ്ങി നൈറ്റ്സായപ്പോള്‍; സംവിധായകന്‍ മധു സി. നാരായണന്‍ സംസാരിക്കുന്നു

Also read: ‘എനിക്ക് ടെന്‍ഷനുണ്ട്, അത് സാറിനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല’; വൈപ്പിനിലെ അന്ന കുമ്പളങ്ങിയിലെ ബേബി മോളായത് ഇങ്ങിനെയാണ്