LiveTV

Live

Entertainment

ദിലീപിന്റെ ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍ വരുന്നു; സംവിധാനം വ്യാസൻ

ദിലീപിന്റെ ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍ വരുന്നു; സംവിധാനം വ്യാസൻ

ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രം 'ശുഭരാത്രി'യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അനു സിതാര നായികയായ ചിത്രത്തിൽ സിദ്ദിഖും, നദിയ മൊയ്‌ദുവും പ്രധാന വേഷങ്ങളിലെത്തും. 'അയാള്‍ ജീവിച്ചിരിപ്പുണ്ട് ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്. ആൽബിയാണ് ഛായാഗ്രഹണം.

പറക്കും പപ്പന്‍, പ്രൊഫസർ ഡിങ്കൻ, പിക്‌പോക്കറ്റ്, ജാക്ക് ഡാനിയേൽ എന്നിവയാണ് ദിലീപിന്റെതായി ഇനി പുറത്ത് വരാനുള്ള ചിത്രങ്ങള്‍.