LiveTV

Live

Entertainment

‘ഇതും തേഞ്ഞ സ്ഥിതിക്ക് പ്ലാന്‍ ബി’; പുക പറത്തി ജീംബൂംബ ടീസര്‍ 

‘ഇതും തേഞ്ഞ സ്ഥിതിക്ക് പ്ലാന്‍ ബി’;  പുക പറത്തി ജീംബൂംബ ടീസര്‍ 

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കർ അലി നായകനായ ഏറ്റവും പുതിയ ചിത്രം ജീംബൂംബയുടെ ടീസർ പുറത്തിറങ്ങി. ഒരു ന്യൂ ഇയര്‍ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ രസകരമായ രീതിയില്‍ കോമഡി ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ജീംബൂംബ. മൂന്നു സുഹൃത്തുക്കളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഹണി ബീ 2.5, കാമുകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അസ്‌കർ അലി വേഷമിടുന്ന ചിത്രം നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം ചെയുന്നത്. മിസ്റ്റിക്ക് ഫ്രൈയിംസിന്‍റെ ബാനറില്‍ സച്ചിന്‍ നിര്‍മ്മിക്കുന്ന ചിത്രം വരുന്ന മാർച്ചില്‍ തിയേറ്ററുകളിലെത്തും. പൂര്‍ണമായും തിരുവന്തപുരം നഗരത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം എന്ന പ്രത്യേകതയും ജീംബൂംബക്കുണ്ട്.

അപര്‍ണ ബാലമുരളി, ബൈജു സന്തോഷ്, അനീഷ് ഗോപാൽ, ലിമു ഷങ്കര്‍, അഞ്ചു കുര്യന്‍, കണ്ണന്‍ നായര്‍, നേഹ സക്സേന തുടങ്ങിയവാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം പി.എസ് ജയഹരി, ക്യാമറ അനൂപ് വി. ഷൈലജ, എ‍ഡിറ്റര്‍ പ്രകാശ് റാണ.