LiveTV

Live

Entertainment

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

ഏമാന്‍മാരെ എന്ന ഗാനത്തിന് ശേഷം, പതിനൊന്നാം സ്ഥലമെന്ന സിനിമയ്ക്ക് ശേഷം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതത്തെ വീണ്ടും പ്രമേയമാക്കി രഞ്ജിത് ചിറ്റാടെ

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

അടിച്ചമര്‍ത്തപ്പെട്ടവരുടെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി ഇതാ ഒരു പാട്ട് കൂടി... ഉടയാളൻ!!

"നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്?

ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ് ??

പക്ഷേ അവര്‍ക്ക് വേണ്ടി, അവരുടെ ശബ്ദമായി ഇത് നമ്മളോട് ചോദിക്കുന്നത് രഞ്ജിത് ചിറ്റാടെയെന്ന സംവിധായകനാണ്. വരികളും വരികള്‍ക്ക് സംഗീതം നല്‍കിയതും അതിന് ദൃശ്യവിരുന്നൊരുക്കിയതും എല്ലാം രഞ്ജിത് ചിറ്റാടെ തന്നെ... നേരത്തെ തന്നെ വൈറലായിരുന്നുവെങ്കിലും ‘’ഏമാന്‍മാരെ ഏമാന്‍മാരെ ഞങ്ങളുമുണ്ടേ’’ എന്ന ഗാനം മെക്സിക്കന്‍ അപാരതയെന്ന ചിത്രത്തിന്‍റെ ഭാഗമായപ്പോഴാണ് പിന്നില്‍ ര‍ഞ്ജിത് ആണെന്ന് പലരും തിരിച്ചറിഞ്ഞതു പോലും. രഞ്ജിത് ഒരുക്കിയ പതിനൊന്നാം സ്ഥലമെന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിത് ചിറ്റാടെ സംസാരിക്കുന്നു...

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ
‘’അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം ഇല്ലാതാക്കിയിട്ട് ഒരു വർഷം പൂര്‍ത്തിയായിരിക്കുന്നു... ഇതുപോലൊരു പാട്ട് മാത്രമേ മധുവിനും പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു ജനതയ്ക്കും വേണ്ടി എനിക്ക് കൊടുക്കാനുള്ളൂ... രതീഷ് നാരായണനാണ് പാട്ട് പാടിയിട്ടുള്ളത്... ഡോക്ടർ വത്സലൻ ഗുരുവായൂരാണ് നിര്‍മാണം. ഒരു ആല്‍ബം സോംഗ് ആയിട്ടാണ് ആദ്യമിത് പ്ലാന്‍ ചെയ്തിരുന്നത്. പിന്നീട് ആണ് നണ്‍ ഓഫ് ദ എബൌ എന്ന സിനിമയുടെ പ്രോമോ സോങ് ആയി തീരുമാനിക്കുന്നത്. ‌ റാഫി മാഷാണ് നണ്‍ ഓഫ് ദ എബൌയുടെ സംവിധായകന്‍.’’

അഭിനേതാക്കളായി ആദിവാസികള്‍ മതി എന്നത് മനഃപൂര്‍വം എടുത്ത തീരുമാനമാണോ?

പീച്ചി മണിയൻകിണർ ആദിവാസി കോളനിയിലെ ജനങ്ങളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്... ആരും അഭിനേതാക്കളല്ല. മറ്റു പല പണികളും ചെയ്തു ജീവിക്കുന്ന സാധാരണയിൽ സാധാരണക്കാരായ ജനങ്ങൾ... എങ്കിലും പ്രൊഫഷണൽ നടന്മാരെ വെല്ലുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് കഴിഞ്ഞിട്ടുള്ളതിന് കാരണം, ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം അവരുടെ ഉള്ളിൽ തന്നെയുള്ള രോഷങ്ങളാണ് എന്നതാണ്. താണുകേണ് ഒതുങ്ങിയിരിക്കുന്നിടത്തല്ല, തലയുയർത്തി നിവർന്നു നിൽക്കുന്നിടത്താണ് അരികുവൽക്കരിക്കപ്പെടുന്ന സമൂഹങ്ങളിൽ നല്ല മാറ്റങ്ങൾ സംഭവിക്കുന്നത്... ഈ പാട്ട് അതിനുള്ള ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

ദൃശ്യഭാഷ വശമില്ലാത്ത ഒരു വിഭാഗത്തെ കാമറയ്ക്ക് മുന്നില്‍ നിര്‍ത്തുക എന്നത് ശ്രമകരമായിരുന്നില്ലേ?

പാട്ട് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ അക്കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവര് തന്നെ അഭിനയിക്കട്ടെ എന്നത് എന്‍റെ തീരുമാനമായിരുന്നു. നേരത്തേ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് പരിചയമുള്ള മേഖലയായിരുന്നു പീച്ചി മണിയന്‍കിണര്‍. അവിടെപ്പോയി അവിടുത്തെ ആദിവാസികളെ കണ്ട്, സംസാരിച്ച്, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അവരെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. അവരും നല്ല രീതിയില്‍ സഹകരിച്ചു.. ആ ഊര് മൊത്തം നമ്മുടെ കൂടെ നിന്നു... ഇവരെ അഭിനയിപ്പിച്ചെടുക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കുമെന്നൊരു മുന്‍ധാരണ എനിക്കുണ്ടായിരുന്നു... പക്ഷേ, വളരെ സ്വാഭാവികമായി അവരഭിനയിച്ചു.. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, അത് ഒരു പക്ഷേ ഇതിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് പറയാനുള്ള കാര്യങ്ങളാണ് എന്നതുകൊണ്ടായിരിക്കും. അപ്പോള്‍ അവര്‍ക്കത് അഭിനയിക്കേണ്ടി വരില്ലല്ലോ.. ഓരോ വരി പറയുമ്പോഴും ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് അവരോട് പ്രത്യേകിച്ച് വിശദീകരിക്കേണ്ടി വന്നില്ല... അവരുടെ ഊരില്‍തന്നെ പോയാണ് ഞാനത് ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ അവര് അവരുടെ വീട്ടില്‍ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയാണ് കഥാപാത്രമായി മാറിയത്... അവിടെയുള്ള കൊച്ചുകുട്ടികളെയും പ്രായമായവരെയും വരെ പാട്ടിന്‍റെ ഭാഗമാക്കിയിട്ടുണ്ട്... തുടക്കത്തില്‍ ഉണ്ടായ ചില ചില്ലറ ബുദ്ധിമുട്ടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഷൂട്ട് എനിക്ക് പെട്ടെന്നുതന്നെ തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു..

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

എങ്ങനെയാണ് ആദിവാസി ജീവിതത്തെ ഇത്രമേല്‍ അടുത്തറിയുന്നത്?

സ്കൂള്‍ കാലഘട്ടം കഴിഞ്ഞ കാലത്തുതന്നെ ആദിവാസി മേഖലകളിലേക്കും അതുപോലത്തെ വിഷയങ്ങളിലേക്കും നല്ലതുപോലെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. കാട് എന്നും ഒരു വീക്നെസ്സായിരുന്നു. കേരളത്തിലെ വനമേഖലകളിലങ്ങോളമിങ്ങോളം യാത്രകള്‍ നടത്തുക പതിവായിരുന്നു. അങ്ങനങ്ങനെ പോയിപ്പോയി അട്ടപ്പാടിയിലെ ഒരുപാട് ഊരുകള്‍ സന്ദര്‍ശിച്ചു... ഡിഗ്രികാലത്തു തന്നെ കേരളത്തിലെ ഒട്ടുമിക്ക ആദിവാസി ഊരുകളിലും സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു.. അതാണ് വയനാട്ടിലെ ആദിവാസികളെ കുറിച്ച് പതിനൊന്നാം സ്ഥലമെന്ന സിനിമയിലെത്തിച്ചത്. ആമസോണ്‍ കാടുകളെ പറ്റിയും അവിടുത്തെ ജീവിതങ്ങളെ പറ്റിയും പഠനം നടത്തി, ആമസോണ്‍- നരഭോജികള്‍ കാടേറുമ്പോള്‍ എന്നൊരു പുസ്തകം ഈ അടുത്ത കാലത്ത് പുറത്തിറക്കിയിട്ടുണ്ട്.

പതിനൊന്നാം സ്ഥലമെന്ന സിനിമയിലും കഥാപാത്രങ്ങള്‍ ആദിവാസികള്‍ തന്നെയാണല്ലോ?

പതിനൊന്നാം സ്ഥലം എന്ന സിനിമ വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെകുറിച്ചുള്ളതാണ്. വയനാട് സത്യത്തില്‍ ആ ആദിവാസികളുടേതാണ്. പക്ഷേ, നാള്‍ക്കുനാള്‍ അവിടേക്ക് ചുരം കയറി ചെല്ലുന്ന ഓരോരുത്തരും അവിടെ സ്ഥിരമാവുകയും അവിടത്തെ ഉടമസ്ഥരായി മാറുകയുമാണ്.. അങ്ങനെ വരുമ്പോ ഈ ആദിവാസികള്‍ ഒരുഭാഗത്ത് നിന്ന് അവിടുന്ന് എടുത്തെറിയപ്പെടുകയാണ്... കാടിറങ്ങി വരുന്ന ആദിവാസികള്‍ക്ക് ഒന്ന് തലചായ്ക്കാന്‍ ഒരിടം പോലും നല്‍കാതെ ഭൂമിയുടെ അവകാശം ഇവിടുന്ന് കുടിയേറി പാര്‍ത്തവര്‍ കയ്യേറിക്കൊണ്ടിരിക്കുകയാണ്... അതുകൊണ്ടാണ് അവിടെ ആദിവാസികള്‍ക്ക് സെറ്റില്‍മെറ്റിലുകളിലൊക്കെ താമസിക്കേണ്ടി വരുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് പതിനൊന്നാം സ്ഥലമെന്ന സിനിമ ചെയ്യുന്നത്.

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

വയനാട്ടിലെ യഥാര്‍ത്ഥ സമരഭൂമികളിലാണ് സിനിമയുടെ ഭൂരിഭാഗം ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്.. പിന്നെ ഇത് ഒരു റോഡ് മൂവിയാണ്.. വയനാട് ചുരത്തിലൊക്കെയായിരുന്നു കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്യേണ്ടി വന്നത്. ആരും പ്രൊഫഷണല്‍ കലാകാരന്മാരൊന്നുമായിരുന്നില്ല. പുതുമുഖങ്ങളായ ആളുകളെ വെച്ച് ചെയ്ത സിനിമ ആയിരുന്നു അതും. തൃശൂരിലെ കേരളീയത്തിന്‍റെ ബാനറിലായിരുന്നു നിര്‍മാണം. കരിന്തണ്ടന്‍റെ സംവിധായിക, നമ്മുടെ ആദ്യത്തെ ആദിവാസി സംവിധായിക ലീലാ സന്തോഷ്, അവരുടെ അനിയത്തി മംഗ്ലൂ ശ്രീധര്‍ ആയിരുന്നു പതിനൊന്നാം സ്ഥലത്തിലെ നായിക.

ചിത്രം കെ.എസ്.എഫ്.ഡി.സി ഏറ്റെടുത്ത് കേരളത്തിലെ എല്ലാ കൈരളി-ശ്രീ തീയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. കൊച്ചി ബിനാലെയില്‍ ഈ വിഷയത്തില്‍ തെര‍ഞ്ഞെടുക്കപ്പെട്ട നാല് പടങ്ങളില്‍ ഒന്ന് ഇതായിരുന്നു...

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

ആമസോണ്‍ കാടുകളെ കുറിച്ചുള്ള പുസ്തകത്തിലേക്ക് എത്തിപ്പെടുന്നത് എങ്ങനെയാണ്?

ലോകത്തിലെ മൊത്തം മഴക്കാടുകള്‍ എടുത്ത് നോക്കിക്കഴിഞ്ഞാല്‍ അതിന്‍റെ 50 ശതമാനം വരുന്നുണ്ട് ആമസോണ്‍ മഴക്കാടുകള്‍... എന്നാല്‍ കുറച്ചുകാലമായി അതിന്‍റെ തലപ്പുകള്‍ ഉണങ്ങി അത് നാശത്തിന്‍റെ സൂചനകള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്.. ആമസോണ്‍ നശിച്ചാല്‍ അത് മൊത്തം ഭൂമിയെ ബാധിക്കും... സത്യത്തില്‍ ഭൂമിയുടെ ശ്വാസകോശമാണ് ആമസോണ്‍ മഴക്കാടുകളെന്ന് പറയുന്നത്.. ഇതാണ് പുസ്തകത്തിന്‍റെ പ്രമേയം. കിട്ടാവുന്ന മാക്സിമം സ്രോതസ്സുകളില്‍ നിന്ന് വിവരം ശേഖരിച്ചിട്ടുണ്ട്..

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

ആമസോണ്‍ കാടിന്‍റെ പ്രത്യേകതകളും, അവിടുത്തെ ആദിവാസികളുടെ ജീവിതവും, അവിടെ നരഭോജികളുണ്ടോ, എന്താണ് അവിടുത്തെ നരഭോജികള്‍ ഇങ്ങനെ ഒരുപാട് വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുസ്തകം ചെയ്തിരിക്കുന്നത്. സര്‍വൈവല്‍ ഇന്‍റര്‍നാഷണല്‍ എന്ന ലണ്ടനിലെ ഒരു സംഘടനയുണ്ട്, ആദിവാസികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സംഘടനയാണത്. അവരാണ് ഇത്തരമൊരു ഗവേഷണത്തിന് ഞങ്ങളെ സഹായിച്ചിട്ടുള്ളത്. അതുപോലെ ആമസോണ്‍ കാടിനകത്ത് 70 ദിവസത്തെ യാത്ര നടത്തിയ, നാഷണല്‍ ജോഗ്രഫിക് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സ്കോട്ട് വാലസും ഈ പുസ്തകം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

കിട്ടാവുന്ന ദേശീയവും അന്തര്‍ദേശിയവുമായുള്ള വിവരങ്ങള്‍ മാക്സിമം ഉള്‍ക്കൊള്ളിച്ചാണ് ഞങ്ങളീ പുസ്തകം എഴുതിയിട്ടുള്ളത്. ആമസോണ്‍: നരഭോജികള്‍ കാടേറുമ്പോള്‍ എന്നാണ് പുസ്തകത്തിന്‍റെ പേര്.. എന്‍റെ കസിനായ മനുമുകുന്ദനും കൂടെ അതിന് സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരുടെയും പേരിലാണ് പുസ്തകം പുറത്തിറങ്ങിയിട്ടുള്ളത്. സമത പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. പുസ്തക പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയാണ് സമത.

ആദ്യം ഏമാന്‍മാരെ, ഇപ്പോള്‍ ഉടയാളന്‍... സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഇനിയും പ്രതികരിക്കാതിരിക്കാനാവില്ലെന്ന് തിരിച്ചറിയുന്നത് എപ്പോഴാണ്?

ഗുരുവായൂരിനടുത്ത് മറ്റം എന്ന സ്ഥലത്താണ് ജനിച്ചത്.. കര്‍ണാടക സംഗീതം, എഴുത്ത്, വായന, പിന്നെ കുറച്ച് ചിത്രംവരയും ഒക്കെയായി അങ്ങനെ കഴിഞ്ഞുകൂടുകയായിരുന്നു... ചെമ്പൈ സംഗീതോത്സവത്തില്‍ പാടിയും, ഗുരുവായൂര്‍ അമ്പലം, മറ്റ് അമ്പല പരിസരമൊക്കെയായിട്ട് സംഗീതവുമായി അങ്ങനെ നടക്കുന്ന കാലം.. ഈ സമയത്ത് ഡിഗ്രി പഠനവും നടക്കുന്നു...ഒരു ദിവസം വീടിനടുത്തുള്ള ഒരു ഗാനമേള കാണാന്‍ പോയിട്ട് രാത്രി കുറച്ച് വൈകി തിരിച്ചുവരികയാണ് ഞാനും എന്‍റെ കൂട്ടുകാരും.. ആ സമയത്ത് ഒരു പൊലീസ് ജീപ്പ് വന്ന് നില്‍ക്കുകയും എവിടെപ്പോയിട്ട് വരികയാണെന്ന് ചോദിക്കുകയും ചെയ്യുന്നു. പിന്നെ നമ്മുടെ ഉത്തരത്തിന് കാത്തുനില്‍ക്കാതെ നമ്മളെ എടുത്ത് വണ്ടിയിലിട്ട് അങ്ങോട്ട് കൊണ്ടുപോകുന്നു. സ്റ്റേഷനകത്ത് കൊണ്ടുപോയി ഇരുത്തി. അവിടെയെത്തുമ്പോഴേക്ക് അവര്‍ക്ക് മനസ്സിലായി നമ്മള്‍ കുഴപ്പക്കാരൊന്നുമല്ലാന്ന്..

പക്ഷേ, ഒരു രാത്രി, ഒരു കാര്യവുമില്ലാതെ, ഒരു തെറ്റും ചെയ്യാതെ, അന്നോളം ഒരു പ്രശ്നങ്ങള്‍ക്കും പോവാത്ത, ഒരു അടിയോ വഴക്കോ ഇല്ലാത്ത ഒരു കുട്ടിയെ, ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ കൊണ്ടുപോയി ഇരുത്തുക.. അന്നെനിക്ക് പ്രതികരിക്കാനൊന്നും പറ്റിയില്ല... പക്ഷേ, ഉള്ളിന്‍റെ ഉള്ളില്‍ അതങ്ങനെ കിടന്നു.. ഒരു രാത്രിയിലെ എന്‍റെ സ്വാതന്ത്ര്യം, ഒരു കാരണവുമില്ലാത്ത ഒരു കാര്യത്തിന് വേണ്ടി തടഞ്ഞുവെച്ചു എന്നത് ഒരു അപമാനം പോലെ തോന്നി..

അതിന് ശേഷമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ ഊരാളിക്ക് തൃശൂര്‍ വെച്ച് പൊലീസുകാരുടെ ഭാഗത്തുനിന്ന് ഏകദേശം സമാന അനുഭവമുണ്ടാകുന്നത്. അന്ന് തോന്നിയ തോന്നലില്‍ നിന്നാണ് ഏമാന്‍മാരെ എന്ന പാട്ട് പിറക്കുന്നത്.. മാര്‍ട്ടിനെ ട്രിബ്യൂട്ട് ചെയ്യുന്ന ഒരുപാട്ടായിരുന്നു അത്... അങ്ങനെയൊരു പാട്ട് പിറക്കാന്‍ കാരണം അത് ഞാന്‍ ഒരു കാലത്ത് സമാന പ്രശ്നം അനുഭവിച്ചിരുന്നു എന്നത് കൊണ്ടുതന്നെയാണ്..

15 മിനിറ്റേ എടുത്തുള്ളൂ ആ പാട്ടെഴുതാന്‍. അത് എഴുതുമ്പോള്‍ തന്നെ ഞാനതിന് ട്യൂണും നല്‍കി.. അങ്ങനെ വെറുതെ മേശയിന്മേലടിച്ച് പാടി അത് അപ്പോള്‍ തന്നെ ഫെയ്സ്ബുക്കിലിടുകയായിരുന്നു.. അതുകണ്ട സൌണ്ട് എഞ്ചിനീയറായ എന്‍റെ സുഹൃത്ത് ഷെബിന്‍ മാത്യൂ, അവന്‍ ബോംബെയില്‍ എന്‍റെ ക്ലാസ്മേറ്റും റുംമേറ്റുമായിരുന്നു- അവന്‍ അത് ഓര്‍ക്കസ്ട്ര ചെയ്ത്, പാടി എനിക്ക് ഇങ്ങോട്ട് അയച്ചുതന്നു... ആ പാട്ട് പിന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.. പക്ഷേ, ഊരാളിയുടെ പേരിലാണ് അത് പിന്നെ പ്രചരിച്ചത്. അങ്ങനെ, മെക്സിക്കന്‍ അപാരതയിലേക്ക് വേണ്ടി ടോം ഇമ്മട്ടി മാര്‍ട്ടിന്‍ ഊരാളിയെ വിളിച്ചാണ് പാട്ടു ചോദിക്കുന്നത്. മാര്‍ട്ടിന്‍ അത് എന്‍റേതാണെന്ന് ടോമിയോട് പറഞ്ഞു. ടോം എന്നെ വിളിക്കുന്നു.. ആദ്യം ആ പാട്ട് സ്വതന്ത്രമായി നില്‍ക്കട്ടെ എന്ന് കരുതി നിഷേധിച്ചെങ്കിലും സിനിമയില്‍ പാട്ടിനുള്ള പ്രാധാന്യം അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു.

പാര്‍‍ശ്വവത്കരിക്കപ്പെടുന്നവരുടെ ശബ്ദമാകാനുള്ള തീരുമാനത്തെകുറിച്ച്

നമ്മളാരോടാണ് ബോധിപ്പിക്കേണ്ടത്, ഞാനിങ്ങനെയാണ്, ഞാനതാണ്, നിങ്ങളൊക്കെ വലിയ ആള്‍ക്കാരാണ്, നമ്മള് താഴ്ന്നപ്പെട്ട ആള്‍ക്കാരാണ്... ഈ ഭൂമിയില്‍ ജനിച്ച ഓരോ പുല്‍ക്കൊടിക്കും അതിന്‍റെ അവകാശങ്ങളുണ്ട് എന്ന് ചിന്തിക്കുമ്പോ നമ്മള്‍ ആരെയാണ് ബോധിപ്പിക്കേണ്ടത്... ആരുടെ ഇംഗിതത്തിനനുസരിച്ചാണ് നമ്മള്‍ ജീവിക്കേണ്ടത്..?

ഇങ്ങനെയൊക്കെയുള്ള ഒരുപാട് ചോദ്യങ്ങള്‍ ഉള്ളില്‍ വല്ലാതെ നിറഞ്ഞപ്പോള്‍, ആദിവാസി ഊരുകളിലൊക്കെ പോയി. അവരെയൊക്കെ കണ്ടുവന്നപ്പോള്‍ ഇങ്ങനെയുള്ള ചിന്തകളാണ് മനസ്സില്‍ നിറഞ്ഞത്. അതിന്‍റെ ഒരു ആകെത്തുകയാണ് ഇങ്ങനത്തെ പാട്ടുകളായി പുറത്തേക്ക് വരുന്നത്.. എനിക്കറിയാവുന്ന മാധ്യങ്ങളിലൂടെ ഞാന്‍ പ്രതികരിക്കുന്നു എന്നേയുള്ളൂ... നേരിട്ട് കണ്ട പലതില്‍ നിന്നുമാണ് പലപ്പോഴും ഇത്തരത്തിലുള്ള പാട്ടുകള്‍ക്കുള്ള പ്രചോദനം ഉണ്ടായിട്ടുള്ളത്..‌

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

അനവധി സര്‍ക്കാര്‍ പദ്ധതികളുണ്ടായിട്ടും എന്താണ് ഇന്നത്തെ കാലത്ത് ആദിവാസികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം?

ആദിവാസികള്‍ക്കെന്താ പ്രശ്നം എന്നാണ് ഇന്ന് പൊതുസമൂഹം ചോദിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലേ, സര്‍ക്കാര്‍ ആ ആനുകൂല്യം കൊടുക്കുന്നില്ലേ, അവര്‍ക്കായി ഗവണ്‍മെന്‍റിന്‍റെ ഈ പദ്ധതിയില്ലേ, ആ പദ്ധതിയില്ലേ -ഇതാണ് സമൂഹത്തിന്‍റെ ചോദ്യം.

പക്ഷേ, മാനസികമായി ഇന്നും സമൂഹം രണ്ടു തലത്തില്‍ തന്നെയാണ്, ആദിവാസികളായിക്കൊള്ളട്ടെ, സമൂഹത്തിലെ മറ്റ് താഴെക്കിടയിലുള്ളവരായിക്കൊള്ളട്ടെ, മാനസികമായും അവരിന്ന് താഴെ തട്ടിലാണ് ഉള്ളത്... ഗവണ്‍മെന്‍റ് എത്ര പൈസ കൊടുത്താലും എന്ത് സഹായം നല്‍കിയാലും ഞങ്ങള് താഴ്ന്നവരാണ് എന്നൊരു അപകര്‍ഷതാബോധം പേറിയാണ് അവരില്‍ പലരും ജീവിക്കുന്നത്. സമൂഹത്തിലെ മറ്റുള്ളവര്‍ തങ്ങള്‍ ഉന്നതരാണ് എന്ന നിലയില്‍ ഇവരോട് പെരുമാറുന്നത് കൊണ്ടാണ് ഇവര്‍ക്ക് ഈ അപകര്‍ഷതാബോധം ഉണ്ടാകുന്നത്.. കാലങ്ങളായി, തലമുറകളായി ഈ ബോധം പേറിയാണ് അവര്‍ ജീവിക്കുന്നത്... നമ്മളവരോട് പെരുമാറുന്നത് യജമാനന്മാരെപ്പോലെയാണ്...

ആദിവാസി മേഖലയോട് ബന്ധപ്പെട്ടുള്ള പ്രദേശങ്ങളിലുള്ള കടകളില്‍ അവിടെയുള്ള ആദിവാസികള്‍ സാധനം വാങ്ങാനായിട്ടെത്തും... അവിടെ കാണാം നമുക്ക് കടക്കാര്‍ക്ക് ഇവരോടുള്ള ഒരു മേല്‍ക്കോയ്മ. ഇങ്ങനെ മേല്‍ക്കോയ്മ കാണിക്കാന്‍ അവരാരാണ്.. അവരിങ്ങനെ മേല്‍ക്കോയ്മ കാണിക്കുമ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട അവസ്ഥ ഇവര്‍ക്കെന്തിനാണ്... അതുകൊണ്ടാണ്, നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തംബ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്? എന്നൊരു ചോദ്യം അവിടെ ഉയരുന്നത്..

ഈ വിവേചനത്തിന്‍റെ ഭീകരത അതിന്‍റേതായ തീവ്രതയില്‍ അറിയണമെങ്കില്‍ കേരളം വിടണം.. ഒരുതരത്തിലും നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് കേരളത്തിലെ മാത്രം അവസ്ഥ വെച്ചിട്ട് എഴുതിയിട്ടുള്ളതല്ല... ഇതിലെ വരികള്‍ കേള്‍ക്കുമ്പോള്‍ ഇതില്‍ പറയുന്നത് എവിടെയാ ഇവിടെ നടന്നിട്ടുള്ളത് എന്ന് തോന്നാം.. കേരളത്തില്‍ സംഭവിച്ചിട്ടില്ല എന്നേയുള്ളൂ.. കൂരയിൽ മക്കളുറങ്ങും നേരം ചുട്ടുകരിക്കുമ്പോൾ, എന്ന് പാടുമ്പോള്‍, ഇവിടെ ആരാ അങ്ങനെ ചുട്ടുകരിച്ചിട്ടുള്ളത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം... ഉത്തരേന്ത്യയില്‍ സംഭവിച്ചിട്ടുണ്ട്... പത്രങ്ങളിലൂടെ നമ്മളതൊക്കെ അറിഞ്ഞിട്ടുണ്ട്... ഒരു ഇന്ത്യന്‍ ദളിത്- ആദിവാസി കോറിഡോറില്‍ സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഞാന്‍ അഭിമുഖീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ്?’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

എഴുത്തുകാരന്‍, സൌണ്ട് എഞ്ചിനീയര്‍, സംവിധായകന്‍.. യഥാര്‍ത്ഥത്തില്‍ രഞ്ജിത് ചിറ്റാടെ ആരാണ്?

ഒരു കാലഘട്ടംവരെ ഞാനൊരു ചിത്രകാരനായിരുന്നു.. അന്ന് എഴുത്ത് സൈഡായിരുന്നു... പാട്ടുപാടലായിരുന്നു അന്നത്തെ ഒരു വിനോദം.. പിന്നീട് പാട്ടെഴുത്ത് കുറച്ചൂടെ സീരിയസായി... ഒപ്പം സിനിമ സംവിധാനം ചെയ്യുക എന്ന താത്പര്യം വന്നു.. അതിനിടയിലാണ് സൌണ്ട് എഞ്ചിനീയറിംഗ് ചെയ്യുന്നത്. ബംഗാളി ഫിലിം ഇന്‍ഡസ്ട്രിയില്‍ വര്‍ക് ചെയ്തു... അതിന് ശേഷം ബോളിവുഡിലേക്ക്.. അവിടെ ഫിലിം മിക്സിംഗ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഭാഗമായി.. അവിടെ ബാഹുബലിയൊക്കെ ചെയ്ത് അവാര്‍ഡൊക്കെ വാങ്ങിയ ജസ്റ്റിന്‍ ജോസ്, അതുപോലെ സിനോ ജോസഫ് ഇവരുടെ അസിസ്റ്റന്‍റ് ആയിട്ടാണ് അവിടെ വര്‍ക് ചെയ്തിട്ടുള്ളത്.. ആ കുറച്ചുകാലം സൌണ്ട് എഞ്ചിനീയറായിരുന്നു..

അവിടെ വര്‍ക്ക് ചെയ്തിരുന്ന കുറച്ചുകാലം ഉള്ളില്‍ വല്ലാത്ത പ്രശ്നമായിരുന്നു... എന്‍റെ യാത്രകള്‍ മുടങ്ങുന്നു... ഞാനാഗ്രഹിച്ച എന്‍റെ മേഖലകള്‍ എനിക്ക് നഷ്ടപ്പെടുന്നു.. ഒരു ഇരുട്ടുമുറിക്കകത്ത് ദിവസം മുഴുവന്‍ ചെലവഴിക്കേണ്ടി വരുന്നു... അങ്ങനെ ഒരു വര്‍ഷം മുഴുവന്‍ ചെലവഴിക്കേണ്ടി വരും സൌണ്ട് മിക്സിംഗ് എന്ന മേഖലയില്‍.. അങ്ങനെയങ്ങനെ എന്തോ എനിക്കവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.. എന്‍റെ മനസ്സ് അതല്ല പ്രതീക്ഷിക്കുന്നത് എന്നെനിക്ക് മനസ്സിലായി.. തിരിച്ച് നാട്ടിലേക്ക് പോന്നു.. പിന്നെയാണ് ഈ ഏമാന്‍മാരെ പാട്ടൊക്കെ ഉണ്ടാകുന്നത്. അവിടെയിരിക്കാണേല്‍ ഒരിക്കലും ആ പാട്ടൊന്നും ഉണ്ടാവില്ല, ഒന്നും ഉണ്ടാവില്ല എന്നെനിക്ക് തോന്നി.. കാരണം ഇരുട്ടുമുറികളില്‍ അനുഭവങ്ങള്‍ കുറയും... വേറൊന്നും ചിന്തിക്കാന്‍ സമയമില്ല അവിടെ..

അതിനിടയില്‍ ഞാന്‍ സൈക്കോളജിയില്‍ എന്‍റെ പിജി പൂര്‍ത്തിയാക്കുകയും ഇവിടെ ഒരു സ്കൂളില്‍ സ്റ്റുഡന്‍റ് കൌണ്‍സിലിംഗ് പോലത്തെ കാര്യങ്ങളൊക്കെയായിട്ട് ജീവിതത്തിന്‍റെ ദിശ ഒന്ന് മാറ്റുകയും ചെയ്തു. സൈക്കോളജിക്കൊപ്പം സിനിമയേയും കൂടെക്കൂട്ടി.. പതിനൊന്നാം സ്ഥലം സിനിമ ചെയ്തു. മറ്റൊരു സിനിമ സ്ക്രിപ്റ്റ് പൂര്‍ത്തിയായിട്ടുണ്ട്.. കൊമേഴ്സ്യല്‍ മൂവിയാണ്....

പ്രൊഫഷണലി എന്താണ് ഞാന്‍... ഒരു യാത്രികനാണോ, സിനിമക്കാരനാണോ... എനിക്കങ്ങനെ ലേബല്‍ ചെയ്യപ്പെടാന്‍ താത്പപര്യമില്ല. എനിക്കിപ്പം എന്ത് ചെയ്യാന്‍ തോന്നിയോ അത് ചെയ്യുക... ആ സമയത്ത് എന്‍റെ ജോലി അതാണ്... അത് ചെയ്യുന്നു, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു... അങ്ങനെയങ്ങനെ ജീവിതത്തില്‍ പലതും ചെയ്ത് ലൈഫ് കളര്‍ഫുള്‍ ആയി കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.