LiveTV

Live

Entertainment

എനിക്ക് മോഹന്‍ലാലിനെ കാണണം, കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുമ്പോള്‍, അത് കണ്ടുപഠിക്കണം: വിജയ് സേതുപതി

ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട്‌ ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു.

എനിക്ക് മോഹന്‍ലാലിനെ കാണണം, കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുമ്പോള്‍, അത് കണ്ടുപഠിക്കണം: വിജയ് സേതുപതി

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന് കേരളത്തില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ആരാധകരുണ്ടെന്നത് ഒരു പുതിയ കാര്യമല്ല. ചലച്ചിത്ര രംഗത്തുള്ളവര്‍ പോലും ലാലിനോടുള്ള ആരാധന തുറന്നു പറഞ്ഞിട്ടുണ്ട്. ഈയിടെ മക്കള്‍ സെല്‍വനും താന്‍ ലാല്‍ സാറിന്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വിജയ് സേതുപതി ലാലേട്ടനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം പറഞ്ഞത്.

മോഹൻലാലിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച വിജയ് സേതുപതിയോട് ഇപ്പോൾ അദ്ദേഹം ഫ്രീ ആണെന്നറിയിച്ചപ്പോൾ എനിക്ക് അദ്ദേഹത്തെ കാണേണ്ടത് കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുമ്പോഴാണ്. തനിക്ക് അദ്ദേഹത്തിന്റെ അഭിനയം കണ്ട് പഠിക്കേണ്ടതുണ്ടെന്ന് സേതുപതി പറഞ്ഞതായും സിദ്ധു പനയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മക്കൾ സെൽവനോടൊപ്പം.... ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് fight മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്‌. ഞാൻ വർക്ക്‌ ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്‌."മത്സരം".അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച"പുതിയമുഖം" ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.വിജയ്സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റർ എത്തിയിരിക്കുന്നത്. മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി.

ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട്‌ ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാർ, നാൻ അവരുടെ പെരിയ ഫാൻ. അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ട്. എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും. പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോൾ. വൈകീട്ട് അദ്ദേഹം സെറ്റിൽ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്‌.നേരിട്ടും പ്രിയദർശൻ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും. മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത്‌ മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

മക്കൾ സെൽവനോടൊപ്പം.... ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത്...

Posted by Sidhu Panakkal on Wednesday, March 6, 2019
 ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു
Also Read

ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു

‘സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും’?, ഡബ്ല്യൂ.സി.സി തമിഴകത്തും വേണം; നിലപാടുകള്‍ തുറന്ന് പറഞ്ഞ് വിജയ് സേതുപതി 
Also Read

‘സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും’?, ഡബ്ല്യൂ.സി.സി തമിഴകത്തും വേണം; നിലപാടുകള്‍ തുറന്ന് പറഞ്ഞ് വിജയ് സേതുപതി 

 എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കരുത്, കാരണം തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ: വിജയ് സേതുപതി
Also Read

എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കരുത്, കാരണം തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ: വിജയ് സേതുപതി