LiveTV

Live

Entertainment

ജോസഫിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജോജു ജോര്‍ജ്ജ്; കാട്ടാളന്‍ പൊറിഞ്ചുവായി വരുന്നത് ജോഷി ചിത്രത്തില്‍

ജോസഫിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജോജു ജോര്‍ജ്ജ്; കാട്ടാളന്‍ പൊറിഞ്ചുവായി വരുന്നത് ജോഷി ചിത്രത്തില്‍

ജോസഫ് എന്ന ഗംഭീര ഹിറ്റിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ നടന്‍ ജോജു ജോര്‍ജ്ജ്. ജോഷി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു എന്ന ചിത്രത്തിലാണ് ശക്തമായ വേഷവുമായി ജോജു ജോര്‍ജ്ജ് വരുന്നത്. ജോജുവിന് പുറമെ നൈല ഉഷ, ചെമ്പൻ വിനോദ്‌ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ഡേവിഡ്‌ കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ്‌ ഡേവിഡ്‌ നിർമ്മിക്കുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും.

ഈ വര്‍ഷത്തെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം പദ്മകുമാറന്റെ ജോസഫിലെയും സനല്‍ കുമാര്‍ ശശിദരന്റെ ചോലയിലെയും അഭിനയത്തിന് ജോജുവിന് ലഭിച്ചിരുന്നു. ജോജു ജോര്‍ജ്ജ് നായകനായ ജോസഫ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ നിരയിലാണ് എണ്ണപ്പെട്ടത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ ജോജു അവതരിപ്പിച്ചത്. ‘മാന്‍ വിത് സ്‌കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ മെഡിക്കല്‍ രംഗത്തെ കൊള്ളരുതായ്മകളെയാണ് ചൂണ്ടികാണിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ ചോലയുടെ തിയേറ്റര്‍ പ്രദര്‍ശനം ഇത് വരെ നടന്നിട്ടില്ല. രണ്ട് സിനിമകളുടെയും നിര്‍മ്മാണം ജോജുവിന്റെ നേത്വതൃത്തിലുള്ള അപ്പു, പാത്തു, പപ്പു എന്ന നിര്‍മ്മാണ കമ്പനിയായിരുന്നു.