LiveTV

Live

Entertainment

കറുപ്പിലും വെളുപ്പിലും കഥ പറഞ്ഞ് ഇളയരാജ; ഗിന്നസ് പക്രു നായക വേഷത്തില്‍

കറുപ്പിലും വെളുപ്പിലും കഥ പറഞ്ഞ് ഇളയരാജ; ഗിന്നസ് പക്രു നായക വേഷത്തില്‍

കറുപ്പിലും വെളുപ്പിലും നീങ്ങുന്ന ചെസ്സ് കളി പോലെ ആകാംക്ഷയുണര്‍ത്തുന്ന കഥ പറയാന്‍ ഗിന്നസ് പക്രു നായകനാവുന്ന ഇളയരാജ വരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിട്ടു. മേല്‍വിലാസം, അപ്പോത്തിക്കിരി സിനിമകള്‍ക്ക് ശേഷം മാധവ് രാംദാസ് ഒരുക്കുന്ന സിനിമയാണ് ഇളയരാജ. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ഹരിശ്രീ അശോകന്‍, ദീപക്, അനില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സജിത്ത് കൃഷ്ണ, ജയരാജ് ടി. കൃഷ്ണൻ, ബിനീഷ് ബാബു എന്നിവരാണ്. സംഗീതം രതീഷ് വേഗ. പാപ്പിനുവിന്റേതാണ് ക്യാമറ. സന്തോഷ് വർമ്മ, ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ജ്യോതിഷ് ടി. കാസി എന്നിവരുടെയാണ് വരികൾ. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് വിതരണം ചെയ്യുന്ന ഇളയരാജ വരുന്ന മാര്‍ച്ച് 22 ന് തിയേറ്ററുകളിലെത്തും.