LiveTV

Live

Entertainment

ആരും വിളിക്കുന്നില്ല, അതുകൊണ്ട് അഭിനയിക്കുന്നില്ല; സിനിമ കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അംബിക

ഞാന്‍ വിദേശത്തു താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരിക്കുന്നതെങ്കില്‍ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നു

ആരും വിളിക്കുന്നില്ല, അതുകൊണ്ട് അഭിനയിക്കുന്നില്ല; സിനിമ കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അംബിക

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു അംബിക. സൌന്ദര്യം കൊണ്ടും കഴിവു കൊണ്ടും മുന്നില്‍ തന്നെയായിരുന്നു അംബിക. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെയും തമിഴില്‍ കമല്‍ഹാസന്‍, രജനീകാന്ത് എന്നിവരുടെയും നായികയായി അംബിക് അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് അമ്മ വേഷങ്ങളിലൂടെ തിരിച്ചുവന്നെങ്കിലും ഇപ്പോള്‍ അംബികയെ കാണാറേയില്ല. ആരും വിളിക്കാത്തതുകൊണ്ടാണ് താന്‍ അഭിനയിക്കാത്തതെന്നും അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും ഒരു അവാര്‍ഡ് ഷോയില്‍ താരം പറഞ്ഞു.

ആരും വിളിക്കുന്നില്ല, അതുകൊണ്ട് അഭിനയിക്കുന്നില്ല; സിനിമ കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അംബിക

ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയില്‍നിന്ന് അകന്നുനില്‍ക്കുന്നതെന്ന് നടി അംബിക. ‘വിളിച്ചാല്‍ അഭിനയിക്കും. വിളിക്കുന്നില്ല, അഭിനയിക്കുന്നില്ല. ഞാന്‍ വിദേശത്തു താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരിക്കുന്നതെങ്കില്‍ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നുവെന്ന് അംബിക തുറന്നു പറയുന്നു. അംബികയും മകനും ഇപ്പോള്‍ മദ്രാസിലാണ് താമസിക്കുന്നത്. കേരളത്തില്‍ അവാര്‍ഡ് ചടങ്ങുകള്‍ക്ക് പോകുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്.

ആരും വിളിക്കുന്നില്ല, അതുകൊണ്ട് അഭിനയിക്കുന്നില്ല; സിനിമ കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അംബിക

മലയാളം സംസാരിക്കുന്ന, മലയാളികള്‍ മാത്രമുള്ള അവാര്‍ഡ് നൈറ്റ്‌സ് രസമുള്ള കാര്യമാണ്. പഴയ കാല ആളുകളെ ഇവിടെ കാണാന്‍ കഴിയും. ഞാന്‍ അമേരിക്കയിലോ മറ്റോ അല്ല, മദ്രാസില്‍ തന്നെയാണു താമസിക്കുന്നത്. അത് ഒരിക്കല്‍ക്കൂടി പറയുകയാണെന്ന് നടി വ്യക്തമാക്കി.

Also read: ‘നിനക്ക് പറ്റും, നീ വന്നാല്‍ മതി, അന്ന് തമ്പിച്ചായന്‍ എന്നോട് പറഞ്ഞു; തമ്പി കണ്ണന്താനത്തെക്കുറിച്ച് അംബിക