LiveTV

Live

Entertainment

സിനിമയിലഭിനയിക്കുന്നത് കൊണ്ട് മല്‍സരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി

സിനിമയിലഭിനയിക്കുന്നത് കൊണ്ട് മല്‍സരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിനിമയിലഭിനയിക്കുന്നത് കൊണ്ട് മൽസരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി. പുതിയ ചിത്രങ്ങൾക്ക്
ഡേറ്റ് നൽകിയിട്ടുണ്ടെന്നും ഇപ്പോൾ അതിന്റെ തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. നടനും രാജ്യസഭാംഗവുമായ സുരേഷ്
ഗോപി തിരുവനന്തപുരം, കൊല്ലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നില്‍ മൽസരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടെ തിരുവനന്തപുരത്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മൽസരിക്കാനുള്ള സാധ്യതയേറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നാട്ടുകാരനെന്ന പരിഗണന നൽകിയാണ് കൊല്ലത്ത് സുരേഷ് ഗോപിയുടെ പേര് ബി.ജെ.പി നേതാക്കൾ നിർദേശിച്ചത്.