LiveTV

Live

Entertainment

‘ചിതലിനറിയില്ലല്ലോ മൊതലിൻ വില’; നഷ്ടപ്പെട്ട രേഖകളുടെ സങ്കടം പങ്കുവെച്ച് രമേശ് പിഷാരടി

‘ചിതലിനറിയില്ലല്ലോ മൊതലിൻ വില’; നഷ്ടപ്പെട്ട രേഖകളുടെ സങ്കടം പങ്കുവെച്ച് രമേശ് പിഷാരടി

സ്കൂള്‍ കാലം തൊട്ട് സ്‌റ്റേജ് കലാകാരനായി പേരെടുത്തത് വരെയുള്ള രേഖകള്‍ നഷ്ടപ്പെട്ട സങ്കടത്തിലാണ് നടന്‍ രമേഷ് പിഷാരടി. പണ്ടു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് പരിപാടികളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ചിതലരിച്ച് പോയതിന്റെ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

‘ചിതലിനറിയില്ല മൊതലിന്‍ വില... പഴയ സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി. ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി... 2005 ഡിസംബറില്‍ 25 പരിപാടി, മഴക്കാലമായ ജൂലൈയില്‍ 10 പരിപാടി.

‘ഒരു റേഡിയോ അഭിമുഖത്തിൽ 'മാസം 30 സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് 'എന്നു പറഞ്ഞപ്പോള്‍ അവതാരകയുടെ അടുത്ത ചോദ്യം 'മുപ്പതോ? തള്ളല്ലല്ലോ അല്ലെ??? തള്ളികളയാനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേര്‍ ചിത്രങ്ങള്‍.’ പിഷാരടി കുറിച്ചു.

View this post on Instagram

ചിതലിനറിയില്ല മൊതലിൻ വില🐜🐜🐜 പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി... 2005 ഡിസംബറിൽ 25 പരിപാടി!!!! മഴക്കാലമായ ജൂലായിൽ 10 പരിപാടി!! ഒരു റേഡിയോ ഇന്റർവ്യൂവിൽ "മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് "എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം "മുപ്പതോ? തള്ളല്ലല്ലോ അല്ലെ?😁 തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ ...🙏🙏🙏

A post shared by Ramesh Pisharody (@rameshpisharody) on

മിമിക്രിയില്‍ നിന്നും സിനിമയിലെത്തി നടനായും സംവിധായകനായും മാറിയ താരമാണ് രമേശ് പിഷാരടി. ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് പിഷാരടി. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ മോഷന്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ തിയേറ്ററുകളിലൂടെയും പിന്നീട് ഓണ്‍ലൈനിലും പുറത്തുവിട്ടത്.