LiveTV

Live

Entertainment

വരുന്നു, ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളു’മായി നെറ്റ്ഫ്ലിക്സ്

ലോകത്തെ മികച്ച സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്ന നോവൽ സ്പാനിഷിലാണ് പുറത്തിറങ്ങുന്നത്

വരുന്നു, ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളു’മായി നെറ്റ്ഫ്ലിക്സ്

സുപ്രസിദ്ധ കഥാകാരൻ ഗബ്രിയേൽ ഗാർസ്യാ മാർക്വേസിന്റെ ലോകോത്തര നോവൽ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ സീരീസായി പുറത്തിറങ്ങാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ലോകത്തെ മികച്ച സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്ന നോവൽ സ്പാനിഷിലാണ് പുറത്തിറങ്ങുന്നത്.

വരുന്നു, ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളു’മായി നെറ്റ്ഫ്ലിക്സ്

നോവലിന് ലഭിച്ച വൻ ജനപ്രീതി സീരീസിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. മാജിക്കൽ റിയലിസത്തിന്റെ മികച്ച ഉദാഹരണമായ ഏകാന്തതയുടെ നൂറ് വർഷങ്ങൾ നിർമ്മിക്കുന്നത് മാർക്വേസിന്റെ രണ്ട് മക്കൾ ചേർന്നാണ്. 1967ൽ പുറത്തിറങ്ങിയ നോവൽ 20ാം നൂറ്റാണ്ടിൽ വായനക്കാനരെ ഏറ്റവുമധികം സ്വാധിനിച്ച കൃതിയാണ്.