LiveTV

Live

Entertainment

ധര്‍മജനും പാഷാണം ഷാജിയും ഒന്നിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ്; ട്രെയിലര്‍ കാണാം

ധര്‍മജനും പാഷാണം ഷാജിയും ഒന്നിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ്; ട്രെയിലര്‍ കാണാം

ധർമജൻ ബോൾഗാട്ടിയും പാഷാണം ഷാജിയും ഒന്നിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യകഥാ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥാഗതിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിലുള്‍പ്പെടുത്തിയ ഗായകന്‍ യേശുദാസും അമ്പിളിയും പാടി ഹിറ്റാക്കിയ കോളേജ് ലൈല കോളടിച്ച് എന്ന പഴയെ ഗാനം നേരത്തെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 1982ല്‍ പുറത്തിറങ്ങിയ മൈലാഞ്ചി എന്ന സിനിമയിലെ ഗാനമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് സിനിമയില്‍ പുനര്‍സൃഷ്ടിച്ചത്. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രശസ്തനായ ജുബൈര്‍ മുഹമ്മദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി എന്നിവര്‍ക്ക് പുറമെ നിര്‍മല്‍ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണന്‍, ദീപു, ഫൈസല്‍, പൊന്നമ്മ ബാബു എന്നിവരാണ് ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ അഭിനയിക്കുന്നത്. ഹനീഫ് കേച്ചേരിയുടെ കഥക്ക് പ്രകാശ് കുഞ്ഞാനാണ് സംവിധാനം ഒരുക്കുന്നത്. ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലേക്കെത്തും.

‘കോളേജ് ലൈല കോളടിച്ചു’; പഴയെ ഹിറ്റ് ഗാനം പുനര്‍ സൃഷ്ടിച്ച് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ 
Also Read

‘കോളേജ് ലൈല കോളടിച്ചു’; പഴയെ ഹിറ്റ് ഗാനം പുനര്‍ സൃഷ്ടിച്ച് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’