LiveTV

Live

Entertainment

ഫഹദിന്റെ ഇന്ത്യന്‍  പ്രണയകഥയെ തമിഴിലാക്കി ആര്‍.ജെ ബാലാജി; ഗാനം തമിഴ്നാട്ടില്‍ വന്‍ ഹിറ്റ്

ഫഹദിന്റെ ഇന്ത്യന്‍  പ്രണയകഥയെ തമിഴിലാക്കി ആര്‍.ജെ ബാലാജി; ഗാനം തമിഴ്നാട്ടില്‍ വന്‍ ഹിറ്റ്

ഫഹദ് ഫാസിലിന്റെ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍  പ്രണയകഥയെ തമിഴിലേക്ക് പകര്‍ന്നാടി ആര്‍.ജെ ബാലാജി. തമിഴിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ എൽ.കെ.ജിയിലെ ഗാനത്തിലൂടെയാണ് നടനായ ആര്‍.ജെ ബാലാജി ഫഹദിന്റെ രംഗങ്ങള്‍ക്ക് തമിഴിലേക്ക് ദൃശ്യഭാഷ നല്‍കിയത്. ഫഹദിന്റെ ഇന്ത്യന്‍ പ്രണയകഥയിലെ പല രംഗങ്ങളും എല്‍.കെ.ജി സിനിമക്ക് പ്രചോദനമായിട്ടുണ്ടെന്ന് നായകനായ ആര്‍.ജെ ബാലാജി തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. ഗാനവും സിനിമയും അതെ സമയം തമിഴ്നാട്ടില്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആർ.ജെ ബാലാജി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ. ആർ പ്രഭുവാണ്‌.

തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും പരാമര്‍ശിക്കുന്ന സിനിമ കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പ്രിയ ആന്ദാണ് ചിത്രത്തിലെ നായിക.

പുതിയ രാഷ്ട്രീയ നേതാവായ ലാല്‍ഗുഡി കറുപ്പയ്യ ഗാന്ധിയുടെ രംഗപ്രവേശത്തോെടയാണ് എല്‍.കെ.ജി കഥ പറയുന്നത്. ജെ.കെ രിതേഷും രാഷ്ട്രീയ നേതാവായ നാഞ്ചില്‍ സമ്പത്തുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. നിര്‍മ്മാണം ഇഷാരി കെ ഗണേഷ്.