LiveTV

Live

Entertainment

അഭിനയിച്ച് നടന്നാല്‍ മാത്രം പോര; സിനിമയില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ഡിക്യു

നവാഗതനായ ബി.സി നൗഫലിന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’യാണ് ദുൽഖറിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം

അഭിനയിച്ച് നടന്നാല്‍ മാത്രം പോര; സിനിമയില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ഡിക്യു

അഭിനയ ജീവിതത്തിൽ വെന്നിക്കൊടി പാറിപ്പിച്ച ശേഷം, സിനിമയുടെ പുതിയ മേഖലകൾ തേടി യുവ താരം ദുൽഖർ സൽമാൻ. ഫഹദ് ഫാസിലിനും നിവിൻ പോളിക്കും പിറകെ സിനിമാ ബിസിനസിലേക്ക് പരീക്ഷണത്തിനൊരുങ്ങുകയാണ് ഡി.ക്യു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ശ്രീനാഥ് രാജേന്ദ്രന്റെ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ, അതിന് ശേഷം തമിഴിലും തെലുഗുവിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചതിനെ തുടർന്നാണ് വിതരണ-നിർമ്മാണ മേഖലയിലേക്ക് കടക്കുന്നത്. നവാഗതനായ ബി.സി നൗഫലിന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’യാണ് ദുൽഖറിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം.

മറ്റു ഭാഷകളിൽ അഭിനയിക്കുന്നതിനാൽ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ദുൽഖർ ചിത്രം മലയാളത്തിൽ റിലീസ് ചെയ്യുന്നത്. ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് തിരക്കഥ ഒരുക്കുന്ന ഒരു യമണ്ടൻ പ്രേമക്കഥ നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. കോമഡ‍ിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ സലിം കുമാർ, സൗബിൻ ഷാഹിർ, ഗ്രിഗറി, രമേഷ് പിഷാരടി തുടങ്ങിയവരും വേഷമിടുന്നുണ്ട്. ഏപ്രിൽ 26ന് ചിത്രം റിലീസ് ചെയ്യും.