LiveTV

Live

Entertainment

സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങി സുരേഷ് ഗോപി 

തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനരംഗത്തേക്ക് തിരിച്ച് വരുന്നത്

സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങി സുരേഷ് ഗോപി 

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരാനൊരുങ്ങി സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ സജീവമായതിനെ തുടർന്ന് സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത താരം തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ച് വരുന്നത്.

ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തമിഴരശനി’ലൂടെയാണ് രാജ്യസഭാ എം.പി കൂടിയായ സുരേഷ്
ഗോപി സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിൽ ഡോക്ടറായാണ് താരം വേഷമിടുന്നത്. വിജയ് ആന്റണി നായകനാകുന്ന ചിത്രത്തിൽ മലയാളിയായ രമ്യാ നമ്പീനശനാണ് നായിക. താരം തന്നെയാണ് സിനമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചത്.

ആക്ഷൻ എന്റർടെയിനറായാണ് തമിഴരശൻ എത്തുന്നത്. ആൻഡി രാജശേഖരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നത്. 2015ൽ റിലീസായ ‘മെെ ഗോഡാ’ണ് സുരേഷ് ഗോപി അഭിനയിച്ച അവസാന ചിത്രം.