LiveTV

Live

Entertainment

ഷമ്മി ഹീറോയാടാ... ഹീറോ... പുരസ്കാര നേട്ടത്തില്‍ സന്തോഷമറിയിച്ച് ഷമ്മി തിലകന്‍

ഒടിയന്‍ എന്ന ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയാണ് ഷമ്മി തിലകന് മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിക്കുന്നത്

ഷമ്മി ഹീറോയാടാ... ഹീറോ... പുരസ്കാര നേട്ടത്തില്‍ സന്തോഷമറിയിച്ച് ഷമ്മി തിലകന്‍

വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയന്‍ എന്ന ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയാണ് നടന്‍ ഷമ്മി തിലകന് മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. ഒടിയനായി ലഭിച്ച ഏക പുരസ്കാരമാണ് ഇത്. പുരസ്കാരം ലഭിച്ചു എന്നതിന്‍റെ ഔദ്യോഗിക അറിയിപ്പ് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനില്‍ നിന്നും ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഷമ്മി. ഫെയിസ്ബുക്കിലൂടെയാണ് അദ്ദേഹം തന്‍റെ സന്തോഷം പങ്കുവെച്ചത്.

#Kerala_state_Film_Awards_2018, #best_dubbing_artist, #Prakash_Raj, #Mohanlals_ODIYAN,...

Posted by Shammy Thilakan on Monday, March 4, 2019

മണ്‍മറഞ്ഞ് പോയ തന്‍റെ പിതാവും മഹാനടനുമായിരുന്ന തിലകന്‍റെ താല്‍പര്യങ്ങള്‍ക്കായി മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ ഒടിയനില്‍ എത്തിപ്പെട്ടതെന്നും പുരസ്കാരം തന്‍റെ പിതാവിന് സമര്‍പ്പിക്കുന്നു എന്നും ഷമ്മി തിലകന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. സാംസാകാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ ഓഫീസില്‍ നിന്നും ഔദ്യോഗികമായി ലഭിച്ച കത്തിനൊപ്പമാണ് ഷമ്മി തിലകന്‍ പോസ്റ്റ് പങ്കുവെച്ചത്.