LiveTV

Live

Entertainment

ഈ ജൂനിയര്‍ വക്കീലിനെ എവിടെയോ കണ്ടു മറന്ന പോലെ...

കുപ്രസിദ്ധ പയ്യന് മുമ്പ് തന്നെ നിമിഷ ഒരു ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വക്കീല്‍ വേഷത്തില്‍ എത്തിയിട്ടുണ്ട്

ഈ ജൂനിയര്‍  വക്കീലിനെ എവിടെയോ കണ്ടു മറന്ന പോലെ...

കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ അഭിനേത്രിയാണ് നിമിഷ സജയന്‍. കുപ്രസിദ്ധ പയ്യനില്‍ ജൂനിയര്‍ വക്കീലിന്റെ വേഷത്തിലാണ് നിമിഷ വെള്ളിത്തിരയിലെത്തിയത്. എന്നാല്‍ കുപ്രസിദ്ധ പയ്യന് മുമ്പ് തന്നെ നിമിഷ ഒരു ചിത്രത്തില്‍ വക്കീലായി എത്തിയിട്ടുണ്ട്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്തായിരുന്നു അധികമാരും ശ്രദ്ധിക്കാത്ത നിമിഷയുടെ ആ വേഷം. മഞ്ജു വാര്യര്‍ നായികയായി എത്തിയ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രലായിരുന്നു നിമിഷ ജൂനിയര്‍ വക്കീലിന്‍റെ വേഷത്തില്‍ സ്ക്രീനിലൂടെ മിന്നി മറഞ്ഞ് പോയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ നായിക വേഷം ചെയ്യുന്നതിന് മുമ്പായിരുന്നു നിമിഷ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷയെ തേടിയെത്തിയപ്പോള്‍ സൈറ ബാനുവിലെ ആ ചെറിയ വേഷവും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മഞ്ജു വാര്യര്‍ക്ക് പുറമെ ഷെയ്ന്‍ നിഗം, അമല അകിനേനി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. അമലയുടെ വക്കീല്‍ കഥാപാത്രത്തിന്റെ ജൂനിയര്‍ ആയിട്ടായിരുന്നു നിമിഷ അഭിനയിച്ചത്.