LiveTV

Live

Entertainment

മോദിയുടെ ജീവചരിത്ര ഡോക്യുമെന്ററിക്കായി ട്രെയ്ന്‍ കത്തിച്ചു; വിവാദം പുകയുന്നു

മോക്ക് ഡ്രില്ലുകൾക്കായി ഉപയോഗിക്കുന്ന പഴയ ബോഗിയാണ് ചിത്രീകരണത്തിനായി വിട്ടുനൽകിയതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു

മോദിയുടെ ജീവചരിത്ര ഡോക്യുമെന്ററിക്കായി ട്രെയ്ന്‍ കത്തിച്ചു; വിവാദം പുകയുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര ഡോക്യുമെന്ററി ചിത്രീകരണത്തിനായി തീവണ്ടി കത്തിച്ചതിൽ വിവാദം പുകയുന്നു.
കുപ്രസിദ്ധമായ ഗോധ്ര സംഭവം പുനരാവിഷ്കരിക്കാൻ വേണ്ടിയാണ് ട്രെയിനിന്റെ ബോഗി കത്തിച്ചെതെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ തള്ളി റെയിൽവേ രംഗത്ത് വന്നു.

മോദിയുടെ ജീവചരിത്ര ഡോക്യുമെന്ററിക്കായി ട്രെയ്ന്‍ കത്തിച്ചു; വിവാദം പുകയുന്നു

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കാൻ പദ്ധതിയിട്ട നരേന്ദ്ര മോദി ഡോക്യുമെന്ററിക്കായാണ് ട്രെയിൻ ബോഗി കത്തിച്ചത്. വഡോദരദബോയിലെ പ്രതാപ് നഗർ സ്റ്റേഷനിൽ വെച്ചായിരുന്നു ബോഗി കത്തിച്ചത്. ഡോക്യുമെന്ററി ഷൂട്ട് ചെയ്യുന്നതിനായി റെയിൽവേ പഴയ ബോഗി നൽകുകയായിരുന്നെന്നാണ് ആരോപണം. എന്നാൽ മോക്ക് ഡ്രില്ലുകൾക്കായി ഉപയോഗിക്കുന്ന പഴയ ബോഗിയാണ് ചിത്രീകരണത്തിനായി വിട്ടുനൽകിയതെന്നും, മാധ്യമങ്ങൾ പറയുന്നത് പോലെ ട്രെയിൻ ബോഗി പൂർണ്ണമായും കത്തിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

ഗുജറാത്ത് കലാപത്തിന് വഴിവെച്ചതിന് പ്രധാന കാരണങ്ങളിലൊന്നായിരുന്നു 2002 ഫെബ്രുവരിയിൽ നടന്ന ഗോധ്ര സംഭവം. 59 കർസേവകരുടെ മരണത്തിനടയാക്കിയ ഗോധ്ര ദുരന്തത്തിന് ശേഷം രക്തരൂക്ഷിതമായ കലാപത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കലാപ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.