LiveTV

Live

Entertainment

റാമും ജാനുവും കന്നഡയിലെത്തുമ്പോള്‍; 99 ആദ്യ ഗാനം പുറത്തിറങ്ങി

കന്നഡക്ക് പുറമെ തെലുഗിലും 96ന് റീമേക്ക് ഒരുങ്ങുന്നുണ്ട്

റാമും ജാനുവും കന്നഡയിലെത്തുമ്പോള്‍; 99 ആദ്യ ഗാനം പുറത്തിറങ്ങി

വിജയ് സേതുപതിയും തൃഷയും ചേർന്നഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ വിസ്മയമായിരുന്നു ‘96’. ജാനുവിനെയും റാമിനേയും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ, ചിത്രം മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി.

96 കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത് ‘99’ എന്ന പേരിലാണ്. ചിത്രത്തിൽ ഭാവനയും ഗണേഷുമാണ് മുഖ്യ വേഷത്തിലെത്തുന്നത്. പ്രീതം ഗബ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ. പ്രമുഖ കന്നഡ സംഗീതസംവിധായകൻ അർജുൻ ജന്യയാണ്
ഗാനമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

തമിഴിൽ വൻ സ്വീകര്യത ലഭിച്ചതോടെ മറ്റു ഭാഷകളിലേക്കും 96 റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ്. കന്നഡക്ക് പുറമെ തെലുഗിലും ചിത്രം നിർമ്മിക്കുമ്പോൾ, ഷർ‌വാനന്ദും, സാമന്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേംകുമാറാണ് ചിത്രം തെലുഗിൽ‍ ഒരുക്കുന്നത്.