LiveTV

Live

Entertainment

‘എന്നെയൊരു ധിക്കാരിയായി കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം’

സിനിമാ രംഗത്തേക്ക് കടന്ന് വന്നതു മുതൽ ധിക്കാരിയെന്ന വിശേഷണം താന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് പൃഥ്വിരാജ് പറയുന്നു

‘എന്നെയൊരു ധിക്കാരിയായി കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം’

മലയാളികൾക്ക് എപ്പോഴും സംസാരിക്കാൻ താൽപ്പര്യമുള്ള വിഷയമാണ് പൃഥ്വിരാജ് സുകുമാരൻ. താരപുത്രൻ എന്നതിലുപരി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ഇതിനോടകം പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിന് ശേഷം സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് താരം. സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെങ്കിലും, സിനിമാ രംഗത്തേക്ക് കടന്ന് വന്നതു മുതൽ ധിക്കാരിയെന്ന വിശേഷണം താന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് പൃഥ്വിരാജ് പറയുന്നു.

‘എന്നെയൊരു ധിക്കാരിയായി കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം’

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് എല്ലാവരും താനൊരു ധിക്കാരിയാണെന്ന് പറയുന്നതെന്ന് അറിയില്ല. ചിലപ്പോൾ തന്റെ ആകാരം കൊണ്ടായിരിക്കാം. അല്ലെങ്കിൽ തന്റെ സംസാരരീതി കൊണ്ടായിരിക്കാം. താൻ അത്തരക്കാരനല്ലെന്ന് ആളുകളോട് പറഞ്ഞ് മടുത്തുവെന്നും ഇനി എല്ലാവർക്കും അങ്ങനെ കാണാനാണ് താൽപ്പര്യമെങ്കിൽ അങ്ങനെ ആയിക്കോട്ടെയെന്നും പൃഥ്വി പറയുന്നു.

‘എന്നെയൊരു ധിക്കാരിയായി കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം’

തനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല. സിനിമയിൽ അധികം സുഹൃത്തുക്കളുമില്ല. എന്നാൽ സഹോദരനായ ഇന്ദ്രജിത്ത് തന്നേക്കാൾ വേഗത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുന്നതിൽ മിടുക്കനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ധിക്കാരി എന്ന പരിവേഷമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

‘എന്നെയൊരു ധിക്കാരിയായി കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം’

കൂടെയുള്ളവരെ പോലെ ഷൂട്ടിന് ശേഷം മറ്റുള്ളവരുടെ മുറിയിൽ പോയിരുന്ന് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചില്ല. ഷൂട്ടിന് ശേഷം മുറിയിൽ പോയിരുന്ന് എന്തെങ്കിലും വായിക്കുകയോ ടി.വി കാണുകയോ ചെയ്യാറാണ് പതിവ്. ഇങ്ങനെ തന്റേതായ ലോകത്ത് ഒതുങ്ങി കഴിയുന്നത് കൊണ്ടാവാം എല്ലാവരും താനൊരു അഹങ്കാരിയാണെന്ന് പറയുന്നതെന്ന് പൃഥ്വി വ്യക്തമാക്കി.

‘എന്നെയൊരു ധിക്കാരിയായി കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം’

മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫർ മാർച്ച് 24ന് റിലീസ് ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിൽ മഞ്ജു വാരിയർ, വിവേക് ഒബ്രോയ് ഉൾപ്പടെ വൻ താരനിരയാണുള്ളത്.