LiveTV

Live

Entertainment

ബിജു മേനോനും നിമിഷയും ലാല്‍ ജോസ് ചിത്രത്തിലൂടെ ഒന്നിക്കുന്നു

തട്ടുമ്പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 

 ബിജു മേനോനും നിമിഷയും ലാല്‍ ജോസ് ചിത്രത്തിലൂടെ ഒന്നിക്കുന്നു

സംസ്ഥാന പുരസ്കാര ജേതാവ് നിമിഷ സജയനും ബിജു മേനോനും ഒന്നിക്കുന്നു. തട്ടുമ്പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. കണ്ണൂര്‍ ഭാഷയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നവാഗതനായ പ്രഗീഷ് പി.ജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 ബിജു മേനോനും നിമിഷയും ലാല്‍ ജോസ് ചിത്രത്തിലൂടെ ഒന്നിക്കുന്നു

''ഈ ശിവരാത്രി നാളിൽ നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും കൂടി ഓർക്കുമല്ലോ. കാരണമുണ്ട്. നമ്മുടെ പുതിയ സിനിമ ഇന്ന് തലശ്ശേരിയിൽ തുടങ്ങുകയാണ്. ബിജുമേനോനും നിമിഷയുമാണ് പ്രധാനകഥാപാത്രങ്ങൾ. ഒപ്പം ഏറെക്കാലമായി സിനിമ സ്വപ്നം കാണുന്ന നിരവധി കലാകാരന്മാരും ഈ ചിത്രത്തിലൂടെ ആദ്യമായി തിരശ്ശീലയിലേക്ക് എത്തുന്നു. ഏവരുടെയും പ്രതീക്ഷിക്കൊത്ത ഒരു സിനിമ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ…'' ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ശിവരാത്രി നാളിൽ നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും കൂടി ഓർക്കുമല്ലോ. കാരണമുണ്ട്. നമ്മുടെ പുതിയ സിനിമ ഇന്ന് തലശ്ശേരിയിൽ...

Posted by Laljose on Sunday, March 3, 2019