LiveTV

Live

Entertainment

സിനിമ ഞാന്‍ മിസ് ചെയ്തിരുന്നു; രണ്ടാം വരവിനൊരുങ്ങി മാതു

സിനിമ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം ഫാമിലി ലൈഫ്​ ആസ്വദിക്കണം എന്നൊക്കെ കരുതിയാണ് വിട്ടുനിന്നത്. 

സിനിമ ഞാന്‍ മിസ് ചെയ്തിരുന്നു; രണ്ടാം വരവിനൊരുങ്ങി മാതു

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു മാതു. മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ സജീവസാന്നിധ്യമായിരുന്ന മാതു വിവാഹത്തോടെയാണ് സിനിമക്ക് ഇടവേള നല്‍കിയത്. മൌനസരോവരമാകെയുണര്‍ന്നു, മൌനം സ്വരമായി, അഴകേ തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക മാതുവിന്റെ മുഖമായിരിക്കും. പിന്നെ അമരത്തിലെ മുത്തും. നീണ്ട ഇടവേളക്ക് ശേഷം മാതു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതുവിന്റെ രണ്ടാംവരവ്. സിനിമയില്‍ നിന്നും വിട്ടുനിന്ന സമയത്ത് താന്‍ മലയാള സിനിമയെ നന്നായി മിസ്സ് ചെയ്തിരുന്നുവെന്ന് മാതു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ ഞാന്‍ മിസ് ചെയ്തിരുന്നു; രണ്ടാം വരവിനൊരുങ്ങി മാതു

സിനിമ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം ഫാമിലി ലൈഫ്
ആസ്വദിക്കണം എന്നൊക്കെ കരുതിയാണ് വിട്ടുനിന്നത്. പല ചിത്രങ്ങളിൽ നിന്നും ഓഫറുകൾ വന്നിരുന്നെങ്കിലും കുടുംബ ജീവിതത്തിനായിരുന്നു അന്ന് ഞാൻ മുൻഗണന നൽകിയിരുന്നത്. ഇപ്പോൾ മക്കൾ വളർന്നു. ഈ തിരിച്ചുവരവിലാണ് മലയാളസിനിമയെ എത്രത്തോളം മിസ്സ് ചെയ്തിരുന്നു എന്ന് മനസ്സിലാവുന്നത്.

സിനിമ ഞാന്‍ മിസ് ചെയ്തിരുന്നു; രണ്ടാം വരവിനൊരുങ്ങി മാതു

ശരിക്കും എന്റെ പേര് മാധവി എന്നാണ്. മാധവി എന്ന വേറൊരു നടി ഉള്ളതുകൊണ്ട് നെടുമുടി വേണു സര്‍ പേര് മാതു എന്നാക്കി മാറ്റുകയായിരുന്നു. അദ്ദേഹമായിരുന്നു ഞാന്‍ അഭിനയിച്ച പുരത്തിന്റെ സംവിധായകന്‍. എന്റെ അച്ഛന്‍ സിനിമയില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. എന്‍.ടി.ആറുടെ മാനേജരായിരുന്നു അച്ഛന്‍. കുറച്ചു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലാം വയസിലാണ് ഞാനാദ്യമായി സിനിമയില്‍ അഭിനയിച്ചത്. പതിനാറാം വയസിലാണ് പൂരത്തില്‍ വേഷമിട്ടത്. എന്റെ അമ്മയാണ് റോളുകള്‍ സെലക്ട് ചെയ്തിരുന്നത്.

അമരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒത്തിരി നല്ല ഓര്‍മകളുണ്ട്. കടല്‍ത്തീരത്തെ ഷൂട്ടിംഗ് നന്നായി ആസ്വദിച്ചിരുന്നു. ഭരതന്‍,മമ്മൂട്ടി തുടങ്ങിയവരോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. ഭാഷ അറിയാത്തതിനാല്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.

മൂന്നു സഹോദരിമാരും അവരുടെ അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നായകന്റെ സഹോദരിയുടെ വേഷത്തിലാണ് മാതു എത്തുന്നത്. പാലായിൽ ലോക്കൽ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയൻകുഞ്ഞ്, ഒരു ഘട്ടത്തിൽ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തിൽ യാദൃച്ഛിമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വഭാവത്തിലുണ്ടാകുന്ന പരിവർത്തനങ്ങളുമാണ് ചിത്രം പറയുന്നത്. രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ അമേരിക്കയാണ്. തന്റെ വീട്ടിൽ നിന്നും ലൊക്കേഷനിലേക്ക് അധികം ദൂരമില്ല എന്നതു കൂടിയാണ് പടം ചെയ്യാനുള്ള മറ്റൊരു കാരണം എന്ന് മാതു പറയുന്നു. അമേരിക്കയിൽ ഡാൻസ് സ്കൂൾ നടത്തുകയാണ് താരമിപ്പോൾ.

സിനിമ ഞാന്‍ മിസ് ചെയ്തിരുന്നു; രണ്ടാം വരവിനൊരുങ്ങി മാതു

വിനു എബ്രഹാം ആണ് ‘അനിയൻകുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രൺജി പണിക്കർ, നന്ദു, സുരാജ് വെഞ്ഞാറമൂട്, മേജർ കിഷോർ, അഭിരാമി, ഗീത എന്നിവർക്കൊപ്പം നിരവധി അമേരിക്കൻ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഫോർ ദി പീപ്പിൾ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സലിൽ ശങ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അഴകപ്പനും ആഷിഷും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കാവാലം നാരായണപ്പണിക്കർ, ജോയ് തമലം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം ജയചന്ദ്രനും റോണിറാഫേലും ചേർന്നാണ്. ചിത്രത്തിനു വേണ്ടി മംമ്ത മോഹൻദാസും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.