LiveTV

Live

Entertainment

‘അയാള്‍ക്ക് ച്യവനപ്രാശത്തിന്റെ കുറവുണ്ട്’; കരണ്‍ ജോഹറിനെതിരെ കങ്കണ

ഐ.ഐ.എഫ്.എ സ്റ്റേജില്‍ വെച്ച് കരണ്‍ എന്നെ കളിയാക്കി. എനിക്ക് പണി ഇല്ലെന്നും ജോലിക്ക് വേണ്ടി കരണിന്റെ അടുത്ത് ചെന്നതായും പറഞ്ഞു. 

‘അയാള്‍ക്ക് ച്യവനപ്രാശത്തിന്റെ കുറവുണ്ട്’; കരണ്‍ ജോഹറിനെതിരെ  കങ്കണ

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടി കങ്കണ റണൌട്ടും തമ്മിലുള്ള അടി ബി ടൌണിലുള്ളവര്‍ക്ക് ഒരു പുതിയ കാര്യമല്ല. പരസ്പരം ചെളി വാരിയെറിയാനുള്ള ഒരു അവസരവും ഇരുവരും പാഴാക്കാറില്ല. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ വെച്ച് കരണിനെ രൂക്ഷമായി അധിക്ഷേപിച്ചിരിക്കുകയാണ് കങ്കണ. കരണ്‍ ച്യവനപ്രാശം കഴിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നാണ് ക്യൂന്‍ താരം പറയുന്നത്.

‘അയാള്‍ക്ക് ച്യവനപ്രാശത്തിന്റെ കുറവുണ്ട്’; കരണ്‍ ജോഹറിനെതിരെ  കങ്കണ

ഐ.ഐ.എഫ്.എ സ്റ്റേജില്‍ വെച്ച് കരണ്‍ എന്നെ കളിയാക്കി. എനിക്ക് പണി ഇല്ലെന്നും ജോലിക്ക് വേണ്ടി കരണിന്റെ അടുത്ത് ചെന്നതായും പറഞ്ഞു. എന്റെ കഴിവ് നോക്കൂ. കൂടാതെ അയാളുടെ സിനിമകളും നോക്കൂ. എന്നെ തൊഴിലില്ലാത്തവള്‍ എന്നാണ് അയാള്‍ വിളിച്ചത്. ചില ആളുകള്‍ക്ക് ച്യവനപ്രാശം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്' കങ്കണ പറഞ്ഞു.

‘അയാള്‍ക്ക് ച്യവനപ്രാശത്തിന്റെ കുറവുണ്ട്’; കരണ്‍ ജോഹറിനെതിരെ  കങ്കണ

മികച്ച നടിമാരെ ഉള്‍പ്പെടുത്തി കരണ്‍ തയാറാക്കിയ ലിസ്റ്റിനേയും താരം ചോദ്യം ചെയ്തു. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ തന്നെ ഒഴിവാക്കി മറ്റുള്ള നടിമാരെ ഉള്‍പ്പെടുത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്‌. കരണ്‍ ജോഹറിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട നടിമാരുടെ അഭിനയിക്കാനുള്ള കഴിവ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് കങ്കണ പറയുന്നത്.

‘അയാള്‍ക്ക് ച്യവനപ്രാശത്തിന്റെ കുറവുണ്ട്’; കരണ്‍ ജോഹറിനെതിരെ  കങ്കണ

70 കളിലെ ആളുകള്‍ ധരിച്ചിരുന്ന ബെല്‍ ബോട്ടവും നിയോണ്‍ ഷേയ്ഡും ഇഷ്ടപ്പെട്ടിരുന്ന സമയമുണ്ട്. പക്ഷേ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്. ഇതു തന്നെയാണ് അവര്‍ക്കും സംഭവിക്കാന്‍ പോകുന്നത്. മണ്ടന്‍മാരെപ്പോലെയായിരിക്കും അവര്‍. കങ്കണ കൂട്ടിച്ചേര്‍ത്തു.

Also read: ഷബാന ആസ്മിയെ ‘രാജ്യദ്രോഹി’യെന്ന് കങ്കണ; തിരിച്ചടിച്ച് ഷബാന

Also read: പുല്‍വാമ ഭീകരാക്രമണം: മണികര്‍ണ്ണികയുടെ വിജയാഘോഷം ഉപേക്ഷിച്ച് കങ്കണ റണാവത്ത്

Also read: സിനിമാ സെറ്റുകളില്‍ വച്ച് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് കങ്കണ