LiveTV

Live

Entertainment

അക്വാമന്‍ രണ്ടാം ഭാഗം വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

ആദ്യം ഭാഗം എഴുതിയ ഡേവിഡ് ലെസ്‍ലി ജോൺസൻ ഗോൾഡ്റിക്ക് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്

അക്വാമന്‍ രണ്ടാം ഭാഗം വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറ്റെടുത്ത ഹോളിവുഡ് ഹിറ്റ് ചിത്രം ‘അക്വാമാൻ’ സീരീസിലെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുപ്രസിദ്ധ സംവിധായകൻ ജെയിംസ് വാൻ ഒരുക്കിയ ആദ്യ ഭാഗം ബോക്സോഫീസിൽ നിറഞ്ഞോടിയപ്പോൾ തന്നെ ചിത്രത്തിന് തുടർച്ചയുണ്ടാകുമെന്ന സൂചനകൾ ലഭിച്ചിരുന്നു.

ആദ്യം ഭാഗം എഴുതിയ ഡേവിഡ് ലെസ്‍ലി ജോൺസൻ ഗോൾഡ്റിക്ക് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 2022 ഡിസംബറിൽ ക്രിസ്മസ് റിലീസായാണ് അക്വാമാന്റെ രണ്ടാം ഭാഗം വരുന്നത്. ജയിംസ് വാനും പീറ്റർ സ്വാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജെയ്സൻ മൊമോ, ആമ്പർ ഹേഡ്, വില്യം ഡഫോ എന്നിവരായിരുന്നു ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോൾ നോറിസും മോർട്ട് വെയ്സിംഗറും ചേർന്ന് എഴുതിയ അക്വാമാൻ എന്ന ഫിക്ഷനെ അടിസ്ഥാനമാക്കിയാണ് ജോൺസൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മൂന്ന് വർ‌ഷമെടുത്താണ് ആദ്യ ഭാഗത്തിന്റെ തിരക്കഥ അദ്ദേഹം പൂർത്തിയാക്കിയത്.