LiveTV

Live

Entertainment

‘എന്റെ ശബ്ദം മോശമാണെന്ന് അവരന്ന് പറഞ്ഞു’

സ്പാനിഷ് സിനിമയായ ‘ദ ഇൻവിസിബിൾ ഗസ്റ്റ്’ എന്ന ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ് ‘ബദ്ല’

‘എന്റെ ശബ്ദം മോശമാണെന്ന് അവരന്ന് പറഞ്ഞു’

ശബ്ദം മോശമാണെന്ന കാരണം കൊണ്ട് ജോലിക്കായുള്ള തന്റെ അപേക്ഷ ‘ഓൾ ഇന്ത്യ റേഡിയോ’ രണ്ടു തവണ തള്ളി കളഞ്ഞതായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഷാരൂഖ് ഖാനുമൊന്നിച്ചുള്ള ചിറ്റ് ചാറ്റ് ഷോക്കിടെയാണ് അമിതാഭ് തന്റെ ജീവിതം പറഞ്ഞത്. ഷാരൂഖ് നിര്‍മ്മിച്ച് അമിതാഭ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുജോയ് ജോഷ് ചിത്രം ‘ബദല’യുടെ പ്രൊമോഷന്‍ന്റെ ഭാഗമായാണ് ചാറ്റ് ഷോ നടത്തിയത്. എപ്പിസോഡുകളായുള്ള, എട്ട് മിനിറ്റിന്റെ പ്രൊമോഷന്‍ വീഡിയോ റെഡ്ചില്ലീസ് എൻ്റർടെെൻമൻസാണ് പുറത്തുവിട്ടത്.

ആദ്യ ചിത്രമായ ‘സാത് ഹിന്ദുസ്ഥാനി’ അഭിനയിക്കുന്നത് 1969ലാണ്. അതിന് ലഭിച്ച പ്രതിഫലം 5,000 രൂപയായിരുന്നു എന്നും ബിഗ് ബി പറഞ്ഞു. സ്ഥിരമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് താരം ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നതും, സിനിമാ ലോകം കീഴടക്കുന്നതും.

സ്പാനിഷ് സിനിമയായ ‘ദ ഇൻവിസിബിൾ ഗസ്റ്റ്’ എന്ന ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ് ബദല. 2016ല്‍ പുറത്തിറങ്ങിയ ‘പിങ്ക്’ എന്ന ചിത്രത്തിന് ശേഷം താപ്സി പന്നുവും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഷാരൂഖിന്റെ റെഡ്ചില്ലീസ് എന്റർടെെൻമെന്റ്സാണ്. ചിത്രത്തിൽ അഭിഭാഷകനായാണ് ബച്ചൻ എത്തുന്നത്.

എന്തു കൊണ്ടാണ് ഷാരൂഖ് ഈ ചിത്രം നിർമ്മിക്കുന്നതെന്ന ചോദ്യത്തിന് രസകരമായാണ് താരം മറുപടി പറഞ്ഞത്. ചെറുപ്പം മുതൽ അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ കാണാൻ, കൂട്ടി വെക്കുന്ന പണമുപയോഗിച്ച് ബ്ലാക്കിന് ടിക്കറ്റ് എടുക്കുമായിരുന്നു. എന്നാൽ കാലം കുറേ കഴിഞ്ഞിട്ടും താങ്കൾക്കൊപ്പം ഒരു സിനിമ കാണാൻ ക്ഷണിക്കാത്തതിനാൽ, അന്നേ തീരുമാനിച്ചതായിരുന്നു, ഒരിക്കല്‍ താനൊരു ബച്ചന്‍ സിനിമ നിര്‍മ്മിക്കുമെന്നും താങ്കളോടൊപ്പം ഇരുന്ന് ആ സിനിമ കാണുമെന്നും എന്ന് ഷാരൂഖ് പറഞ്ഞു.