LiveTV

Live

Entertainment

ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു; നായികയെ തേടി വിനയന്‍

ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

 ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു;  നായികയെ തേടി വിനയന്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. പുതുമുഖ താരമാകും നായിക. 17നും 22നും ഇടയില്‍ പ്രായമുള്ളവരെയാണ് നായികയായി പരിഗണിക്കുന്നത്.

ദിവ്യ ഉണ്ണിയായിരുന്നു ആദ്യഭാഗത്തിലെ നായിക. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മികച്ച പ്രദര്‍ശനവിജയം നേടിയിരുന്നു. റിയാസ് ഹസന്‍, മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, കല്‍പ്പന, രാജന്‍ പി.ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു;  നായികയെ തേടി വിനയന്‍

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ..

1999ൽ റിലീസ് ചെയ്ത് 150 ദിവസം തിയറ്ററുകളിൽ ഓടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനെ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെയും "നങ്ങേലി" എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു.

ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്. 17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ്ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും.

പ്രിയ സുഹൃത്തുക്കളെ.. 1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി...

Posted by Vinayan Tg on Sunday, March 3, 2019
മാറുമറക്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു; സംവിധാനം വിനയന്‍
Also Read

മാറുമറക്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു; സംവിധാനം വിനയന്‍

വിതച്ചതേ കൊയ്യൂ; എന്നെയും തിലകന്‍ ചേട്ടനെയും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്; അമ്മയ്ക്കെതിരെ വിനയന്‍
Also Read

വിതച്ചതേ കൊയ്യൂ; എന്നെയും തിലകന്‍ ചേട്ടനെയും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്; അമ്മയ്ക്കെതിരെ വിനയന്‍