LiveTV

Live

Entertainment

സ്റ്റേറ്റ് അവാര്‍ഡ് നിരസിച്ചു, വനിത അവാര്‍ഡ് സ്വീകരിച്ചു; മോഹന്‍ലാലിനെതിരെ ട്രോളന്‍മാര്‍

സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ച് കഴിഞ്ഞാൽ സാധാരണ വിവാദങ്ങൾ ഉയർന്നുവരിക സ്വാഭാവികമാണ്. എന്നാലിപ്പോള്‍ ട്രോളന്‍മാരാണ് ഇവിടെയും മുന്‍ നിരയിലെത്തിയത്. ഇത്തവണ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ജയസൂര്യക്കും സൗബിൻ ഷാഹിറിനുമായിരുന്നു. സിനിമയിൽ വർഷങ്ങളായുണ്ടെങ്കിലും അവാർഡ് നേട്ടത്തിലെ പുതുമഖങ്ങളായിരുന്നു ഇരുവരും.

എന്നാൽ അവാർഡിന് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ നിന്നും തന്റെ പേര് ഒഴിവാക്കുകയായിരുന്നു മോഹൻലാലെന്നാണ് പുരസ്ക്കാര പ്രഖ്യാപന ശേഷം വന്ന റിപ്പോർട്ടുകൾ. എന്നാൽ, സംസ്ഥാന അവാർഡ് നിരസിച്ച വ്യക്തി സ്വകാര്യ ചാനലിലെ അവാർഡ് വാങ്ങാൻ പോയെന്നാണ് ഇപ്പോൾ ട്രോളൻമാർ പറയുന്നത്.

സ്റ്റേറ്റ് അവാര്‍ഡ് നിരസിച്ചു,  വനിത അവാര്‍ഡ് സ്വീകരിച്ചു; മോഹന്‍ലാലിനെതിരെ ട്രോളന്‍മാര്‍

മോഹൻലാൽ, ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരെ പിന്തള്ളിയായിരുന്നു ജയസൂര്യയും സൗബിനും ഇത്തവണ മികച്ച നടൻമാരായത്. എന്നാൽ മോഹൻലാൽ ഫാൻസ് പേജുകളി‍ൽ, യുവ താരങ്ങൾക്ക് അവസരം നൽകുന്നതിനായി ലാൽ അവാർഡ് ലിസ്റ്റിൽ നിന്നും സ്വയം പിൻമാറിയെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുകയുണ്ടായി.

വനിതാ ഫിലിം അവാർഡിൽ ‘ഒടിയനി’ലെയും ‘കായംകുളം കൊച്ചുണ്ണി’യിലേയും പ്രകടനത്തിന് മോഹൻലാലായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ആമിയിലെയും ഒടിയനിലേയും അഭിനയത്തിന് മഞ്ജു വാരിയര്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.