LiveTV

Live

Entertainment

‘ഇതുപോലൊരു സിനിമ എന്നെങ്കിലും എനിക്കും ചെയ്യണം’ കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ച് കാര്‍ത്തി

വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്സ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സിനിമ കുമ്പളങ്ങിയിലെ ഒരു തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്

‘ഇതുപോലൊരു സിനിമ എന്നെങ്കിലും എനിക്കും ചെയ്യണം’ കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ച് കാര്‍ത്തി

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് കേരളത്തിനകത്തും പുറത്തും പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ്. മലയാളവും കടന്ന് തമിഴ് സിനിമാലോകവും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. നടന്‍ കാര്‍ത്തി കുമ്പളങ്ങി നൈറ്റ്സ് കണ്ട ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയം.

'കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായ സിനിമയാണ്. മനോഹരമായി ഒഴുകി പോകുന്ന ഒരു ചിത്രം. അതേ സമയം ഹൃദയ ഹാരിയും ഹാസ്യരസപ്രദാനവും. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ആഗ്രഹിച്ചു പോകുന്നു..' കാര്‍ത്തി പറഞ്ഞു.

വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്സ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സിനിമ കുമ്പളങ്ങിയിലെ ഒരു തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്. മധു സി നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്.