LiveTV

Live

Entertainment

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി സിനിമ ലൊക്കേഷനില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

ചിത്രത്തിൽ ജഗതിയോടൊപ്പം സുധീർ കരമന, മേജർ രവി, ബിജുക്കുട്ടൻ, കൈലാഷ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി സിനിമ ലൊക്കേഷനില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ശ്രീ ജഗതി ശ്രീകുമാർ ഏഴുവർഷത്തിനു ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം, ശ്യാമപ്രസാദിന് മികച്ച സംവിധായനുള്ള പുരസ്കാരം എന്നിവ നേടിയ ഒരു ഞായറാഴ്ചയുടെ നിര്‍മ്മാതാവ് ജെ.ശരത്ചന്ദ്രന്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന കബീറിന്‍റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ സിനിമ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ ഇന്നു പുറത്തുവിട്ടു.

ചിത്രത്തിന്‍റെ നിർമാണം ശരത്തും ശൈലജയും ചേര്‍ന്നാണ് നിര്‍മ്മക്കുന്ന സിനിമയുടെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകുമാർ പി. കെ യാണ്. ചിത്രത്തിൽ ജഗതിയോടൊപ്പം സുധീർ കരമന, മേജർ രവി, ബിജുക്കുട്ടൻ, കൈലാഷ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. എം ജയചന്ദ്രൻ , അൽഫോൻസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈണമിടുന്ന ഗാനങ്ങള്‍ ഹരിനാരായരണന്‍ എഴുതും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.