LiveTV

Live

Entertainment

‘ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങൾ’; ലൂസിഫറിന്റേതെന്ന് പ്രചരിക്കുന്നത് വ്യാജ ദൃശ്യവും വിവരണവുമെന്ന് അണിയറക്കാര്‍

‘ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങൾ’; ലൂസിഫറിന്റേതെന്ന് പ്രചരിക്കുന്നത് വ്യാജ ദൃശ്യവും വിവരണവുമെന്ന് അണിയറക്കാര്‍

മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ നായകനായി പൃഥിരാജ് സംവിധാനം നിര്‍വഹിക്കുന്ന ലൂസിഫര്‍ ചിത്രത്തെ ക്കുറിച്ചുള്ള അസത്യ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിയാണ് സിനിമയുടേതെന്ന രൂപത്തില്‍ പ്രചരിക്കുന്ന ദൃശ്യവും വിവരണവും ലൂസിഫറിലേതല്ലെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്. മുരളി ഗോപിയുടെ പോസ്റ്റ് ചിത്രത്തിലെ നായകനായ മോഹന്‍ലാലും സംവിധായകനായ പൃഥിരാജും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ഒരിക്കലും ശമിക്കാത്ത , കള്ളപ്രചരണങ്ങൾ..ലൂസിഫറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിർത്തൂ.’–കുറിപ്പ് പങ്കുവച്ച് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഷെയര്‍ ചെയ്ത പൃഥിരാജ് ‘ലൂസിഫറിനെ ക്കുറിച്ചുള്ള അസത്യ പ്രചരണങ്ങള്‍ അവസാനിപ്പിക്കൂ’ എന്ന് ഹാഷ്ടാഗിട്ടാണ് പ്രതികരിച്ചത്.

ആരാധകരിൽ ആവേശത്തിലാക്കിയ ആ വിവരണം ഇങ്ങനെ കോരിച്ചൊരിയുന്ന മഴയായിരുന്നു...ഇടത്തെ കൈയിൽ നിന്നും രക്തംവാർന്നൊലിക്കുന്നു. നിശബ്ദത, സ്റ്റീഫന്റെ കൈകളിൽ നിന്നും രക്തത്തുള്ളികൾ വീഴുന്ന ശബ്ദം മാത്രം. (ബിജിഎം) ബാക്ക്ഷോട്ട്.

അതു കഴിഞ്ഞ് 666 അംബാസിഡറിൽ കയറി ദൈവത്തിനരികിലേയ്ക്ക് അയച്ച ആ മനുഷ്യനെ സ്റ്റീഫൻ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോങ് ഷോട്ട്)...എജ്ജാതി ഐറ്റം....