LiveTV

Live

Entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ജൂണില്‍?

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ജൂണില്‍?

ഈമയൌവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് സിനിമ ജൂണില്‍ പെരുന്നാള്‍ റിലീസായി പുറത്ത് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. വിനായകനും ആന്റണി വർഗീസുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ജൂണില്‍?

മീശ നോവലൊരുക്കിയ എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് ജെല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ലിജോയുടെ എല്ലാ ചിത്രത്തിനും പ്രശാന്ത് തന്നെയായിരുന്നു സംഗീതസംവിധായകൻ. ഇരുവരും ഒരുമിക്കുന്ന ഏഴാമത് ചിത്രമാകും ജെല്ലിക്കെട്ട്. ദീപു ജോസഫ് ആണ് എഡിറ്റർ. അങ്കമാലി ഡയറീസിന്റെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാകും ജെല്ലിക്കെട്ടിനായി ക്യാമറ ചലിപ്പിക്കുക.