LiveTV

Live

Entertainment

ഇങ്ങനെയാണ് കമ്മാര സംഭവം സിനിമയായത്; മേക്കിംഗ് വീഡിയോ പുറത്ത്

മുരളി ഗോപി എഴുതിയ ചിത്രം കമ്മാരൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ 3 കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്

ഇങ്ങനെയാണ് കമ്മാര സംഭവം സിനിമയായത്; മേക്കിംഗ് വീഡിയോ പുറത്ത്

ചെറിയൊരു ഇടവേളക്ക് ശേഷം ദിലീപ് നായകനായി തിരിച്ചെത്തിയ ചിത്രമാണ് കമ്മാര സംഭവം. ചിത്രത്തിലെ ദിലീപിന്റെ കിടിലൻ മേക്കോവർ തുടക്കത്തിൽ തന്നെ ചർച്ചയായിരുന്നു. ഇപ്പോഴിതാ രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരികുന്ന കമ്മാര സംഭവത്തിലെ ദിലീപിന്റെ വേഷപ്പകർച്ചയടക്കം കാണിക്കുന്ന ചിത്രത്തിന്റെ മേക്കിം
ഗ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

മൂന്ന് ഘട്ടങ്ങളായി കഥ പറയുന്ന കമ്മാര സംഭവത്തിൽ, ദിലീപിന്റെയുൾപ്പടെയുള്ള മൂന്ന് വ്യത്യസ്ത രൂപങ്ങളാണ് മേക്കിങ് വീഡിയോയിലുള്ളത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകാണിപ്പോൾ. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് 20 കോടിയിലധികം മുതൽ മുടക്കുള്ള ചിത്രം നിർമിച്ചിരിക്കുന്നത്.

മുരളി ഗോപി എഴുതിയ ചിത്രം കമ്മാരൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ 3 കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ദിലീപാണ് കമ്മാരനായെത്തുന്നത്. ദിലീപിന് പുറമെ, ഇന്ദ്രൻസ്, ബോബി സിംഹ, സിദ്ധിഖ്, നമിത പ്രമോദ്, നെടുമുടി വേണു, സിദ്ധാർഥ്, അലസിയർ, ശ്വേതാ മേനോൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.