LiveTV

Live

Entertainment

എക്സ് മെന്‍ ഡാര്‍ക് ഫൊണിക്സിന്റെ പുതിയ ട്രെയ്ലറെത്തി

ജീൻ ഗ്രേയും ഫോണിക്സും ആയി വേഷമിടുന്നത് ഗെയിം ഓഫ് ത്രോൺസിലൂടെ പ്രശസ്തയായ സോഫി ടർണർ ആണ്

എക്സ് മെന്‍ ഡാര്‍ക് ഫൊണിക്സിന്റെ പുതിയ ട്രെയ്ലറെത്തി

എക്സ് മെൻ പരമ്പരയിലെ പുതിയ ചിത്രം ഡാർക് ഫോണിക്സിന്റെ രണ്ടാമത്തെ ട്രെയിലറും എത്തി. സോഫി ടർണർ ആണ് സിനിമയിൽ കേന്ദ്രകഥാപാത്രം. എക്സ്മെൻ പരമ്പരകളുടെ രചയിതാവായ സൈമൺ കിൻബെർഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാർക് ഫോണിക്സ്.

എക്സ്മെൻ അപോകാലിപ്സിനും 10 വർഷങ്ങൾക്ക് ശേഷം 1992ന്റെ പശ്ചാത്തലത്തിലാണ് ഡാർക് ഫോണിക്സിന്റെ കഥ. എക്സ് മെൻ സംഘം ഒരു ദൌത്യത്തിനായി ബഹിരാകാശത്തിലേക്ക് പോകുന്നു. ഒരു സോളാർ വെളിച്ചം ഇവരിൽ വന്ന് പതിക്കുന്നതോടെ ജീൻ ഗ്രെ എന്ന പെൺകുട്ടി ഫോണിക്സ് ആയി മാറുന്നതാണ് ചിത്രം. ജീൻ ഗ്രേയും ഫോണിക്സും ആയി വേഷമിടുന്നത് ഗെയിം ഓഫ് ത്രോൺസിലൂടെ പ്രശസ്തയായ സോഫി ടർണർ ആണ്.

ജെയിംസ് മക്കോവെ, മൈക്കിൾ ഫാസ്ബെൻഡർ, ജെന്നിഫർ ലോറൻസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. അഞ്ചോളം എക്സ് മെൻ ചിത്രങ്ങളുടെ രചന നിർവഹിച്ച സൈമൺ കിൻബെർഗ് ആണ് സംവിധായകൻ. കിൻബെർഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജൂൺ 7ന് സയൻസ് ഫിക്ഷൻ ത്രില്ലറായ എക്സ് മെൻ - ഡാർക്ക് ഫോണിക്സ് റിലീസ് ചെയ്യും