LiveTV

Live

Entertainment

‘നിങ്ങള്‍ ഉദ്ദേശിച്ച കഥ’യുമായി ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’; ഫസ്റ്റ് ലുക്ക് കാണാം

‘നിങ്ങള്‍ ഉദ്ദേശിച്ച കഥ’യുമായി ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’; ഫസ്റ്റ് ലുക്ക് കാണാം

ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ എന്ന ടാഗ് ലൈനില്‍ 566 ദിവസങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി.സി. നൗഫലാണ്. സംയുക്ത മേനോന്‍, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, സലിം കുമാര്‍, ബിബിന്‍ ജോര്‍ജ്,
വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോയാണ്. നീണ്ട ഇടവേളക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ മടങ്ങിയെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദുല്‍ഖര്‍ ആരാധകര്‍. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.