LiveTV

Live

Entertainment

വീണ്ടും കാണാന്‍ കൊതിപ്പിച്ച് കുമ്പളങ്ങിയുടെ രണ്ടാമത്തെ ട്രെയിലര്‍; വീ‍ഡിയോ കാണാം

വീണ്ടും കാണാന്‍ കൊതിപ്പിച്ച് കുമ്പളങ്ങിയുടെ രണ്ടാമത്തെ ട്രെയിലര്‍; വീ‍ഡിയോ കാണാം

വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന ദൃശ്യങ്ങളുമായി കുമ്പളങ്ങിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കിരണ്‍ ദാസാണ് പുതിയ ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. പുതിയ ട്രെയിലറിന് പാണ്ഡവാസ് ഇലന്തലക്കൂട്ടവും സുശിന്‍ ശ്യാമുമാണ് മനോഹരമായി ഗാനമാലപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴിന് പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സ് നവാഗതനായ മധു സി നാരായണനാണ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്റെതാണ് തിരക്കഥ. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്.