LiveTV

Live

Entertainment

ഇതാ... നിമിഷക്കും ജോജുവിനും സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ‘ചോല’യുടെ ട്രെയിലര്‍

ത്രസിപ്പിക്കുന്നതും ഭീതി ഉളവാക്കുന്നതുമായ രംഗങ്ങളാണ് ചോലയിലെ ഫസ്റ്റ് ലുക്ക് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്

ഇതാ... നിമിഷക്കും ജോജുവിനും സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ‘ചോല’യുടെ ട്രെയിലര്‍

നിമിഷ സജയനും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോലയുടെ ടീസറെത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കിടയില്‍ നിറഞ്ഞു നിന്ന പേരായിരുന്നു ചോല. മികച്ച നടിക്കുള്ള പുരസ്കാരത്തിന് നിമിഷയെ അര്‍ഹയാക്കിയ സിനിമകളിലൊന്നായിരുന്നു ചോല. ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിക്കൊടുത്തതില്‍ ജോസഫ് എന്ന ചിത്രത്തിനൊപ്പം ചോലയിലെ കഥാപാത്രവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ത്രസിപ്പിക്കുന്നതും ഭീതി ഉളവാക്കുന്നതുമായ രംഗങ്ങളാണ് ചോലയിലെ ഫസ്റ്റ് ലുക്ക് ട്രെയിലര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സനല്‍കുമാര്‍ ശശിധരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

നാല് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും മുന്നാം തവണയാണ് സനല്‍ കുമാറിന്‍റെ സിനിമ കേരള സംസ്ഥാന പുരസ്കാരങ്ങളില്‍ അംഗീകാരം നേടുന്നത്. അദ്ദേഹം സംവിധാനം ചെയ്ത എസ്. ദുര്‍ഗ്ഗ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധ നേടുകയും റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത സിനിമയാണ്. ഈ വര്‍ഷം സൌണ്ട് റെക്കോര്‍ഡിങ്, സംവിധാനം എന്നീ മേഘലകളില്‍ ചോലക്കായി സനല്‍ കുമാര്‍ ശശിധരന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.