LiveTV

Live

Entertainment

സൂപ്പര്‍ ഡീലക്സിലെ വിജയ് സേതുപതിയുടെ ഒറ്റ ശ്വാസത്തിലുള്ള ഡയലോഗിന് പിന്നില്‍ ഇങ്ങിനെയുമൊരു കഷ്ടപ്പാടുണ്ട്

ഈ ഡയലോഗിന്റെ ഡബ്ബിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

സൂപ്പര്‍ ഡീലക്സിലെ വിജയ് സേതുപതിയുടെ ഒറ്റ ശ്വാസത്തിലുള്ള ഡയലോഗിന് പിന്നില്‍ ഇങ്ങിനെയുമൊരു കഷ്ടപ്പാടുണ്ട്

മക്കള്‍ സെല്‍വന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിന്റെ ട്രയിലര്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിജയ് സേതുപതിയുടെ ഒറ്റ ശ്വാസത്തിലുള്ള നെടുനീളന്‍ ഡയലോഗായിരുന്നു ട്രയിലറിന്റെ ആകര്‍ഷണം. ഈ ഡയലോഗിന്റെ ഡബ്ബിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Oru naal.. Oru aal.. Dubbing theatre pakkam thaniyaa pogaiyila.. #SuperDeluxe #SuperDeluxeFromMarch29 Trailer link: https://www.youtube.com/watch?v=3-Xq_Zz3nPA

Posted by Super Deluxe The Movie on Saturday, February 23, 2019

ആ വിവരണത്തിന് വേണ്ടി താരം നടത്തിയ കഷ്ടപ്പാടിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. പല പ്രാവശ്യം ടേക്ക് എടുത്താണ് വിജയ് സേതുപതി ഈ വിവരണം നടത്തിയിരിക്കുന്നത്. ട്രയിലറില്‍ പശ്ചാത്തല സംഗീതത്തിന് ഒപ്പം വരുന്ന ഈ വിവരണം സിനിമയില്‍ എങ്ങനെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ട്രാന്‍സ്ജെന്‍ഡറായിട്ടാണ് ചിത്രത്തില്‍ വിജയ് വേഷമിടുന്നത്.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിക്കും ഫഹദിനും ഒപ്പം സാമന്തയും രമ്യകൃഷ്ണനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും’?, ഡബ്ല്യൂ.സി.സി തമിഴകത്തും വേണം; നിലപാടുകള്‍ തുറന്ന് പറഞ്ഞ് വിജയ് സേതുപതി 
Also Read

‘സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും’?, ഡബ്ല്യൂ.സി.സി തമിഴകത്തും വേണം; നിലപാടുകള്‍ തുറന്ന് പറഞ്ഞ് വിജയ് സേതുപതി 

ഫഹദിന്റെയും വിജയ് സേതുപതിയുടെയും ‘സൂപ്പര്‍’ ഡീലക്സ്; ട്രെയിലര്‍ കാണാം 
Also Read

ഫഹദിന്റെയും വിജയ് സേതുപതിയുടെയും ‘സൂപ്പര്‍’ ഡീലക്സ്; ട്രെയിലര്‍ കാണാം 

 ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു
Also Read

ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു