LiveTV

Live

Entertainment

ചികിത്സക്ക് പണമില്ലാതെ ദേവദൂതനിലെ നായിക തീവ്രപരിചരണ വിഭാഗത്തില്‍

നടിയുടെ ചികിത്സയ്ക്കായി സിനിമാ മേഖലയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സഹോദരി ഉഷാ ദേവി പറഞ്ഞു. 

ചികിത്സക്ക് പണമില്ലാതെ ദേവദൂതനിലെ നായിക തീവ്രപരിചരണ വിഭാഗത്തില്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നടി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയലക്ഷ്മി ബംഗളൂരുവിലെ മല്യ ആശുപത്രിയില്‍‌ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിജയലക്ഷ്മി മോഹന്‍ലാല്‍-ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദേവദൂതനിലെ നായികമാരിലൊരാളായിരുന്നു.

ചികിത്സക്ക് പണമില്ലാതെ ദേവദൂതനിലെ നായിക തീവ്രപരിചരണ വിഭാഗത്തില്‍

നടിയുടെ ചികിത്സയ്ക്കായി സിനിമാ മേഖലയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സഹോദരി ഉഷാ ദേവി പറഞ്ഞു. അമ്മയുടെ ചികിത്സക്കായി കയ്യിലുണ്ടായിരുന്ന പണം ചെലവായെന്നും അവര്‍ പറഞ്ഞു. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് വിജയലക്ഷ്മി സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നതെന്നും സഹോദരി വ്യക്തമാക്കി.

ചികിത്സക്ക് പണമില്ലാതെ ദേവദൂതനിലെ നായിക തീവ്രപരിചരണ വിഭാഗത്തില്‍

1997 ല്‍ നാഗമണ്ഡല എന്ന കന്നട സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മീസയാ മുറുക്ക് എന്ന ചിത്രത്തിലാണ് ഇവര്‍ ഒടുവില്‍ വേഷമിട്ടത്. ടെലിവിഷന്‍ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു.